ബ്ലോക്ക് ക്ഷീര കർഷക സംഗമം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
നെയ്യാറ്റിൻകര: ക്ഷീരവികസന വകുപ്പ് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് - നഗരസഭ പരിധിയിലെ ക്ഷീരസഹകരണ സംഘങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ക്ഷീരകർഷക സംഗമം ഈ മാസം 30 ന് ഉച്ചക്കട ടി ജെ എം പാരിഷ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.
ക്ഷീരകർഷക സംഗമവും സോളാർ പാനൽ ഉദ്ഘാടനവും ക്ഷീരവികസന മ്യഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
ഫാർമേഴ്സ് ഇൻഫർമേഷൻ കം ഫെസിലിറ്റേഷൻ സെൻ്ററിൻ്റെയും മികച്ച ക്ഷീരസംഘത്തിനുള്ള അവാർഡ് വിതരണവും വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. യോഗത്തിൽ ടി ആർ സി എം പി യു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എൻ ഭാസുരാംഗൻ മികച്ച കർഷകനെ ആദരിക്കും. കോവളം എം എൽ എ എം വിൻസെൻ്റ് അദ്ധ്യക്ഷനാകുന്ന സമ്മേളനത്തിൽ കെ ആൻസലൻ എം എൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാർ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജ് മോഹൻ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, അതിയന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് എം വി മൻമോഹൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ബി എസ് ചന്തു, സി പി ഐ കോവളം മണ്ഡലം സെക്രട്ടി കാഞ്ഞിരംകുളം ഗോപാലക്യഷ്ണൻ, സി പി ഐ എം കോവളം ഏര്യാ സെക്രട്ടറി അഡ്വ പി എസ് ഹരികുമാർ, കോൺഗ്രസ് കോവളം ബ്ലോക്ക് പ്രസിഡൻ്റ് വെങ്ങാനൂർ ശ്രീകുമാർ, ക്ഷീരവികസന ഓഫീസർ ജി മേരി സുധ തുടങ്ങി നിരവധി പേർ പങ്കെടുക്കും.