ടൂറിസം യാത്രക്കാർക്ക് സമ്മാനങ്ങളുമായി കെ.എസ്.ആർ.ടി.സി.

 ടൂറിസം യാത്രക്കാർക്ക് സമ്മാനവുമായി കെ.എസ്.ആർ.ടി.സി


നെയ്യാറ്റിൻകര: വനിതാ യാത്രാ വാരത്തിൻ്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര യൂണിറ്റും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച യാത്രാവിവരണ രചനാ മത്സര വിജയികൾക്ക് കെ.എസ്.ആർ.ടി.സി.എം.ഡി.ബിജു പ്രഭാകർ സമ്മാനങ്ങൾ നൽകി. ടിക്കറ്റേതര വരുമാന വർദ്ധനവിന് ടൂറിസം യാത്രകൾ ഏറെ സഹായകരമാണെന്ന് എം.ഡി. അഭിപ്രായപ്പെട്ടു. യാത്രക്കാർക്കായി വരും നാളുകളിൽ അന്തർ സംസ്ഥാന വിനോദയാത്രകൾ ആരംഭിക്കുമെന്ന് ബിജു പ്രഭാകർ പറഞ്ഞു. രചനാ മത്സര വിജയികളായ പ്രീത, സവിത, കുമാരി സുമ, അനുരാധ, കെ.പി.ദീപ, ശ്രീലേഖ, സെൽഫി മത്സര വിജയികളായ സജീന, യൂലിയ, സുമ മാത്യു, ഹിമ എന്നിവർക്ക് എം.ഡി.സമ്മാനങ്ങൾ നൽകി. 




മൺറോതുരുത്ത് യാത്രയിൽ പങ്കെടുത്ത നഴ്സിംഗ് വിദ്യാർത്ഥിനി ദേവിക വരച്ച എം.ഡി.ബിജു പ്രഭാകറിൻ്റെ ചായാചിത്രം ചടങ്ങിൽ വച്ച് കൈമാറി. മത്സര വിജയികൾക്ക് എം.ഡി.ഡബിൾ ഡക്കറിലെ സൗജന്യ നഗര യാത്ര വാഗ്ദാനം നൽകി. സോണൽ ട്രാഫിക് ഓഫീസർ ലോപ്പസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരി, എ.ടി.ഒ.മുഹമ്മദ് ബഷീർ, ടൂറിസം കോ-ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്, വൈ. യേശുദാസ് തുടങ്ങിയവർ സംസാരിച്ചു.മാനേജിംഗ് ഡയറക്ടർബിജു പ്രഭാകറിനൊപ്പം നിരവധി ഫോട്ടോകളും സെൽഫികളും എടുത്ത ശേഷമാണ് സമ്മാനാർഹരായ യാത്രക്കാരുടെ സംഘം മടങ്ങിയത്.









വളരെ പുതിയ വളരെ പഴയ