ഭാരം കയറ്റിയ വാഹനങ്ങൾക്ക് പാലക്കടവ് പാലത്തിലൂടെ പ്രവേശനമില്ല

 ഭാരം കയറ്റിയ വാഹനങ്ങൾക്ക് വിലക്ക്


നെയ്യാറ്റിൻകര: ഭാരം കയറ്റിയ വാഹനങ്ങൾക്ക്       ഏപ്രിൽ 18 മുതൽ പാലക്കടവ് പാലത്തിൽ പ്രവേശനമില്ല. നെയ്യാറിനു കുറുകെയുള്ള പാലക്കടവ് പാലത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ കെ. ആൻസലൻ എം എൽ എ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. ഈ മാസം 18  മുതൽ പാലക്കടവ് പാലം വഴി ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം അനുവദിക്കരുത് എന്ന് അദ്ദേഹം നിർദ്ദേശം നൽകി. 


ദേശീയ പാതയുടെ ഇരുവശത്തും കടുത്ത വേനലിലും പെരുമഴയത്തും മൽസ്യ കച്ചവടം നടത്തുന്നവർക്ക്  18 മുതൽ ടൗൺ മാർക്കറ്റിൽ സൗകര്യം ഒരുക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു. നഗരസഭ ടൗൺ മാർക്കറ്റിൽ ഹൈടെക്ക് മാർക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ട പി.ഡബ്യു. ഡി. റേറ്റ് റിവിഷൻ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നത് വരെയാണ്   ഈ ക്രമീകരണം. എം എൽ എ ഓഫീസിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹനൻ, ഡി. വൈ.എസ്.പി,  ജോയിന്റ് ആർ.ടി.ഒ, പി.ഡബ്ല്യു.ഡി അസി. എക്സി. എഞ്ചിനീയർ മുതലായവർ സംബന്ധിച്ചു.






വളരെ പുതിയ വളരെ പഴയ