നെയ്യാറ്റിന്‍കരയില്‍ കുടുംബകോടതി; സ്ഥലം കെ. ആന്‍സലന്‍ എംഎല്‍എ സന്ദര്‍ശിച്ചു
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയില്‍ അനുവദിച്ച പുതിയ കുടുംബ കോടതിക്ക് താത്കാലികമായി പ്രവര്‍ത്തിക്കാനുള്ള ബാര്‍ അസോസിയഷന്‍ ഹാള്‍ കെ. ആന്‍സലന്‍ എംഎല്‍എ സന്ദര്‍ശിച്ചു.
അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. ഡി. വേലായുധന്‍നായര്‍, സെക്രട്ടറി അഡ്വ. പി.സി പ്രതാപ്, ഗവ. പ്ലീഡര്‍ അഡ്വ. ജസ്റ്റിന്‍ ജോസ് എന്നിവരുമായി ചര്‍ച്ച നടത്തി. കുടുംബകോടതിയില്‍ പുതിയ 21 തസ്തികകള്‍ കൂടി സൃഷ്ടിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതോടെ കോടതിയുടെ പ്രവര്‍ത്തനം എത്രയും വേഗം യാഥാര്‍ഥ്യമാകാനുള്ള നടപടികളും ആരംഭിച്ചതായി എം.എല്‍എ അറിയിച്ചു. ഒരു മാസത്തിനകം കോടതിയുടെ പ്രവര്‍ത്തനം തുടങ്ങാനാവും വിധം വേഗതയിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.