വികസനത്തിൻ്റെ വസന്തം തീർത്ത് നെയ്യാറ്റിൻകര നഗരസഭ

 വികസനത്തിൻ്റെ വസന്തം തീർത്ത്                നെയ്യാറ്റിൻകര നഗരസഭ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ കായിക പ്രേമികളുടെയും പ്രഭാത-സായാഹ്ന സവാരിക്കാരുടെയും ചിരകാല അഭിലാഷം പൂർത്തിയാക്കിക്കൊണ്ട് നെയ്യാറ്റിൻകര നഗരസഭ മുന്നോട്ട്. ഡോ ജി രാമചന്ദ്രൻ നായർ നഗരസഭ സ്റ്റേഡിയം നിരപ്പാക്കിയും നടക്കാനുള്ള ഭാഗം ഇൻ്റർലോക്ക് ചെയ്ത് ഭംഗി വരുത്തുകയും ചെയ്തു. സ്റ്റേഡിയത്തിനു ചുറ്റുമായി ലൈറ്റുകൾ സ്ഥാപിച്ചതിലൂടെ  സ്റ്റേഡിയത്തിലെ വെളിച്ചക്കുറവിനും പരിഹാരമായി. രാവിലെ അഞ്ച് മണി മുതൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേരാണ് സ്റ്റേഡിയത്തിലെത്തുന്നത്.




   വനിതകൾക്കായുള്ള വനിത ഓപ്പൺ ജിം, ടോയ്‌ലറ്റ് ബ്ലോക്ക് ഉൾപ്പെടെ നിരവധി സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. താമസ സൗകര്യമുൾപ്പെടെ നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി നഗരസഭ ചെയർമാൻ പി കെ രാജ്മോഹൻ  പറഞ്ഞു.




വളരെ പുതിയ വളരെ പഴയ