മധ്യ വേനൽ അവധിക്കാല പാക്കേജ് ടൂറുകളുമായി കെ.എസ്.ആർ.ടി.സി.

 മധ്യ വേനൽ അവധിക്കാല പാക്കേജ് ടൂറുകളുമായി കെ.എസ്.ആർ.ടി.സി.



നെയ്യാറ്റിൻകര: അവധിക്കാലത്ത് ആകർഷകമായ മധ്യവേനലവധി ടൂർ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി. രംഗത്ത്. തിരുവനന്തപുരം ജില്ലയിലെ ടൂറിസം ഹബ്ബായ നെയ്യാറ്റിൻകര കേന്ദ്രീകരിച്ചാണ് വൈവിധ്യങ്ങളായ ടൂർ ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവിൽ വിവിധ ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ ആണ് യാത്രകൾക്ക് നേതൃത്വം നൽകുന്നത്. 



ഏപ്രിൽ 23, 30 തീയതികളിൽ എ.സി. ബസിൽ കൊച്ചിയിൽ എത്തി നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര. 3800 രൂപ ആണ് ആകെ ചെലവ്. മേയ് 1, മേയ് 7 തീയതികളിൽ വനിതകൾക്ക് മാത്രമായും മേയ് 8 ന് കോമൺ ആയും പൊന്മുടി, കാപ്പുകാട്, നെയ്യാർ ഡാം ടൂർ ( 750 രൂപ). മേയ് 2, മേയ് 8, മേയ് 15 തീയതികളിൽ വാഗമൺ, പരുന്തുംപാറ വിനോദ യാത്ര (750 രൂപ). മേയ് 13, 14 തീയതികളിലും മേയ് 27, 28 തീയതികളിലും മൂന്നാറിലേക്ക് എ.സി. ബസ് യാത്ര (താമസം ഉൾപ്പെടെ 1900 രൂപ). മേയ് 22 ന് ആലപ്പുഴയിൽ വേഗ ബോട്ടിംഗ് (1000 രൂപ). മേയ് 8 ന് മൺറോതുരുത്ത് യാത്രയും സാമ്പ്രാണി ക്കൊടി ബോട്ടിംഗും (750 രൂപ) എന്നിവയാണ് നിലവിൽ നിശ്ചയിക്കപ്പെട്ട യാത്രകൾ. റസിഡന്റ്സ് അസോസിയേഷനുകൾ , ഫാമിലി ഗ്രൂപ്പുകൾ എന്നിവർ കൂട്ടായി ആവശ്യപ്പെടുന്ന തീയതികളിൽ യഥേഷ്ടം ട്രിപ്പുകൾ ക്രമീകരിക്കുമെന്ന് എ.ടി. ഒ മുഹമ്മദ് ബഷീർ അറിയിച്ചു. 


ജനറൽ സി.ഐ. സതീഷ് കുമാറിന്റെ മേൽനോട്ടത്തിലുള്ള യൂണിറ്റ് ടൂറിസം സെൽ ഡിപ്പോയിൽ മുഴുവൻ സമയ എൻക്വയറി കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. യാത്രകൾ സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്കിംഗിനും ടൂറിസം കോ - ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്തിനെ ബന്ധപ്പെടേണ്ടതാണ്. ( PH: 9846067232)

വളരെ പുതിയ വളരെ പഴയ