ഇന്ധന വില വർധനവിനെതിരെ സിപിഐ പ്രതിഷേധിച്ചു

  ഇന്ധന വില വർധനയിൽ സിപിഐ                           പ്രതിഷേധിച്ചു

നെയ്യാറ്റിൻകര: ഇന്ധനവില വർധനവിനെതിരെ സി പി ഐ ദേശീയ കൗൺസിൽ ആഹ്വാന പ്രകാരം നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര മെയിൻ പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ സമരം നടന്നു. 

     സമരം പാർട്ടി ജില്ലാ എക്സിക്യൂട്ടീവംഗം വെങ്ങാനൂർ ബ്രൈറ്റ് ഉദ്ഘാടനം ചെയ്തു. ദിനംപ്രതിയുള്ള ഇന്ധന വില വർധനവ് സാധാരണക്കാരൻ്റെ ജീവിതം ദുസഹമാക്കി മാറ്റുകയും കുടുംബ ബജറ്റ് താറുമാറാക്കുകയും ചെയ്തു. മണ്ണെണ്ണയുടെ വില വർധന മത്സ്യതൊഴിലാളികൾ പട്ടിണിയിലാകുമെന്നും ഉദ്ഘാടകൻ പറഞ്ഞു


                       പാർട്ടി മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ അധ്യക്ഷനായ യോഗത്തിൽ ജില്ലാ കൗൺസിലംഗം എൻ അയ്യപ്പൻ നായർ, അസിസ്റ്റൻ്റ് സെക്രട്ടറി ജി എൻ ശ്രീകുമാരൻ, സെക്രട്ടറിയേറ്റംഗങ്ങളായ എസ് രാഘവൻനായർ, എൽ ശശികുമാർ, പ്രൊഫ എം ചന്ദ്രബാബു, പി പി ഷിജു, നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി എസ് സജീവ്കുമാർ തുടങ്ങിയവർ സംസാരിച്ചു.









വളരെ പുതിയ വളരെ പഴയ