ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയ്ക്ക് നെയ്യാറ്റിൻകര നഗരസഭയിൽ തുടക്കമായി

 ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയ്ക്ക് നെയ്യാറ്റിൻകര നഗരസഭയിൽ തുടക്കമായി 

നെയ്യാറ്റിൻകര : സംസ്ഥാന സർക്കാരും, ഹരിതകേരളാ മിഷനും, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി നടപ്പിലാക്കുന്ന ഇനി ഞാൻ ഒഴുകട്ടെ നീരൊഴുകും നവകേരളം പദ്ധതിയ്ക്ക് നെയ്യാറ്റിൻകര നഗരസഭയിൽ തുടക്കമായി. മണ്ണും, ജലവും, പ്രകൃതിയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

       
        നെയ്യാറ്റിൻകര നഗരസഭാ തല ഉദ്ഘാടനം ചെയർമാൻ പികെ രാജ്മോഹൻ നിർവഹിച്ചു. മരുത്തൂർ തോടിൽ ആയിരം മീറ്റർവരെ ഇതുവരെ ശുചീകരിച്ച് ജലത്തിൻ്റെ ഒഴുക്ക് സുഗമമാക്കി. നഗസരഭയിൽ 44 വാർഡുകളിലും ഈ പദ്ധതി
നടപ്പിലാക്കുമെന്ന് പി കെ രാജ്മോഹൻ അറിയിച്ചു. മണ്ണും, പ്രകൃതിയും, ജലവും
സംരക്ഷിക്കേണ്ട‌ത് വരും തലമുറയോട് ചെയ്യേണ്ട കടമയാണ്. അതിനാൽ അതിന് അർഹിക്കുന്ന പ്രധാന്യം നൽകണമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.




വളരെ പുതിയ വളരെ പഴയ