വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കും


         വിലക്കയറ്റം നിയന്ത്രിക്കാൻ                           പരിശോധന ശക്തമാക്കും:                          മന്ത്രി ജിആർ അനിൽ



     തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന സംവിധാനം ശക്തമാക്കാൻ എല്ലാ കളക്ടർമാർക്കും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർദ്ദേശം നൽകി. സംസ്ഥാനത്ത് ഹോട്ടൽ  ഭക്ഷണത്തിന്റേയും മറ്റു അവശ്യ സാധനങ്ങളുടേയും വില വ‍ദ്ധനവ് തടയുന്നതിന് കളക്ടർമാരുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസിന്റേയും ലീഗൽ മെട്രോളജി വകുപ്പിന്റേയും സംയുക്ത സ്പെഷ്യൽ സ്ക്വാഡ് ഓരോ ജില്ലയിലേയും കടകൾ പരിശോധിക്കുന്നതാണ്. വ്യാപാരി സംഘടനകളുടെ ജില്ലാ തല മീറ്റിംഗ് കൂടുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമുള്ള കൂടിയാലോചനകൾ നടത്താനും മന്ത്രി നിർദ്ദേശിച്ചു. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ അവശ്യ സാധന വില നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണ്. വിലക്കയറ്റം ചർച്ചചെയ്യുന്നതിനെ സംബന്ധിച്ച് വിളിച്ചു ചേർത്ത ജില്ലാ കളക്ടർമാരുടേയും, സിവിൽസപ്ലൈസ് വകുപ്പിലേ ഉന്നത ഉദ്യോഗസ്ഥരുടേയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തീയേറ്ററുകളിൽ കുപ്പി വെള്ളത്തിനും ഭക്ഷണ സാധനങ്ങൾക്കും അമിത വില ഈടാക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ക്വാഡ് ശക്തമാക്കുമെന്നും ഹോട്ടലുകൾ, തീയേറ്ററുകൾ എന്നിവ ഉൾപ്പെടെ പരിശോധിക്കുന്നതിനും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകി. 



വളരെ പുതിയ വളരെ പഴയ