സിപിഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ സമ്മേളന സംഘാടക സമിതി രൂപീകരിച്ചു

      സിപിഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ സമ്മേളന സംഘാടക സമിതി



നെയ്യാറ്റിൻകര: മേയ് മാസം 13, 14 തിയതികളിലായി നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ നടത്തുന്ന ടൗൺ ലോക്കൽ സമ്മേളന സംഘാടക സമിതി രൂപീകരിച്ചു. യോഗം പാർട്ടി ജില്ലാ എക്സിക്യൂട്ടീവംഗം വെങ്ങാനൂർ ബ്രൈറ്റ് ഉദ്ഘാടനം ചെയ്തു.എസ് എസ് ഷെറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ, ജില്ലാ കൗൺസിലംഗങ്ങളായ എൻ അയ്യപ്പൻ നായർ, ജി എൻ ശ്രീകുമാരൻ, സെക്രട്ടറിയേറ്റംഗം എസ് രാഘവൻനായർ, ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി എസ് സജീവ് കുമാർ തുങ്ങിയവർ സംസാരിച്ചു.






       മേയ് 13ന് നടക്കുന്ന കുടുംബ സംഗമം പാർട്ടി സംസ്ഥാന കൗൺസിലംഗം അരുൺ കെ എസ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പാർട്ടി മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ, ജില്ലാ കൗൺസിലംഗങ്ങളായ എൻ അയ്യപ്പൻ നായർ, ജി എൻ ശ്രീകുമാരൻ, സെക്രട്ടറിയേറ്റംഗങ്ങളായ പ്രൊഫ എം ചന്ദ്രബാബു, പി പി ഷിജു, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ കെ അനിതകുമാരി തുടങ്ങിയവർ സംസാരിക്കും.

        




മേയ് 14 ന് നടക്കുന്ന പ്രതിനിധി സമ്മേളനം പാർട്ടി ദേശീയ കൗൺസിലംഗം സി ദിവാകരൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ജില്ലാ എക്സിക്യൂട്ടീവംഗം വെങ്ങാനൂർ ബ്രൈറ്റ്. മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ, ജില്ലാ കൗൺസിലംഗങ്ങളായ എൻ അയ്യപ്പൻ നായർ, ജി എൻ ശ്രീകുമാരൻ, സെക്രട്ടറിയേറ്റംഗങ്ങളായ എസ് രാഘവൻ നായർ, എ മോഹൻ ദാസ്, എൽ ശശികുമാർ തുടങ്ങിയവർ സംസാരിക്കും. 

       സംഘാടക ചെയർമാനായി എസ് എസ് ഷെറിനെയും ജനറൽ കൺവീനറായി സി ഷാജിയെയും തെരഞ്ഞെടുത്തു. 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു



വളരെ പുതിയ വളരെ പഴയ