സമ്മർ വിത്ത് കെ.എസ്.ആർ.ടി.സി: ആകർഷകങ്ങളായ ടൂർ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി.

 


നെയ്യാറ്റിൻകര: മധ്യവേനലവധിക്കാലത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആകർഷകങ്ങളായ ടൂർ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ രംഗത്ത്. നെയ്യാറ്റിൻ കരയിൽ നിന്ന് കുമരകത്തേക്കുള്ള ഹൗസ് ബോട്ടിംഗ് ട്രിപ്പ് മേയ് 12 മുതൽ ആരംഭിക്കുന്നു. 1400 രൂപയാണ് നിരക്ക്. സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്കുള്ള ദ്വിദിന ട്രിപ്പ് മേയ് 13, 14 തീയതികളിലാണ്. താമസവും യാത്രാ നിരക്കും സൈറ്റ് സീയിംഗും ഉൾപ്പെടെ 1900 രൂപയാണ് മൂന്നാർ പാക്കേജ് റേറ്റ്. വൻ ഹിറ്റായ വാഗമൺ ഏകദിന ട്രിപ്പ് മേയ് 14, 15, 22, 29 തീയതികളിൽ നടക്കും. 750 രൂപയാണ് വാഗമൺ സ്പെഷ്യൽ  നിരക്ക്. കൊച്ചിയിൽ എ.സി. ബസിൽ യാത്രയും ആഡംബരക്കപ്പലിലെ സഞ്ചാരവും ഉൾപ്പെട്ട നെഫർറ്റിറ്റി യാത്ര ഇനി മേയ് 19 ന് . 3800 രൂപയാണ് കടൽ യാത്രാ നിരക്ക്. സഞ്ചാരികളുടെ പ്രിയപ്പെട്ട മൺറോ, സാമ്പ്രാണി യാത്ര മേയ് 8,15, 22, 29 തീയതികളിൽ നടക്കും. 750 രൂപയാണ് യാത്രക്കും ബോട്ടിംഗിനും ഉൾപ്പെടെ നിരക്ക്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പൊന്മുടി, കാപ്പുകാട് പാക്കേജിനും മികച്ച പ്രതികരണമാണ്. 530 രൂപ മാത്രം ഈടാക്കുന്ന പൊന്മുടി ട്രിപ്പ് മേയ് 8, 15, 22, 30 തീയതികളിൽ നടക്കും. 


യാത്രാവേളകളിൽ മികച്ച ഭക്ഷണക്രമീകരണവും, ബസിനുള്ളിലെ ആകർഷക പശ്ചാത്തല സംഗീതവും ബജറ്റ് ടൂറിസം യാത്രകളുടെ സവിശേഷതയാണ്. നെയ്യാറ്റിൻകരയിൽ നിന്നുള്ള യാത്രകളുടെ വിശദവിവരങ്ങൾക്കും ബുക്കിംഗിനും കോ ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്തിനെ 98460 67232 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. തുടർ ദിവസങ്ങളിൽ സഞ്ചാരികളുടെ ആവശ്യപ്രകാരം വയനാട്, തേക്കടി, ഗവി പാക്കേജുകളും ആരംഭിക്കുമെന്ന് നെയ്യാറ്റിൻകര എ.ടി.ഒ. മുഹമ്മദ് ബഷീർ സൂചിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ