സിപിഐ കുളത്തൂർ ലോക്കൽ സമ്മേളനം
നെയ്യാറ്റിൻകര: കുളത്തൂർ ലോക്കൽ സമ്മേളനം ഭക്ഷ്യ-സിവിൾ സപ്ലെയ്സ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പിൻ്റെ അടിസ്ഥാനത്തിൽ കുളത്തൂർ ലോക്കൽ കമ്മിറ്റിയെ കുളത്തൂർ, പൊഴിയൂർ എന്നീ ലോക്കൽ കമ്മിറ്റികളായി വിഭജിച്ചു. കുളത്തൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായി സി പ്രേംകുമാറിനെയും അസിസ്റ്റൻ്റ് സെക്രട്ടറിയായി ഹരിദാസിനെയും തെരഞ്ഞെടുത്തു.
പൊഴിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി എൻ സജീവ് കുമാറിനെയും അസിസ്റ്റൻ്റ് സെക്രട്ടറിയായി സബീഷ് സനലിനെയും തെരഞ്ഞെടുത്തു.
കുടുംബ സംഗമം പാർട്ടി സംസ്ഥാന കൗൺസിലംഗം അരുൺ കെ എസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പാർട്ടി ജില്ലാ എക്സിക്യൂട്ടീവംഗം വെങ്ങാനൂർ ബ്രൈറ്റ്, മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ, ജില്ലാ കൗൺസിലംഗങ്ങളായ എൻ അയ്യപ്പൻ നായർ, ജി എൻ ശ്രീകുമാരൻ, പി പി ഷിജു, എസ് രാഘവൻ നായർ, എൽ ശശികുമാർ, എ മോഹൻ ദാസ് തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ: കുളത്തൂർ പ്രതിനിധി സമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു.