സുഗത സ്മൃതി വൃക്ഷത്തൈകൾ കൈമാറി ആനവണ്ടി പരിസ്ഥിതി ദിനാചരണം :

       സുഗത സ്മൃതി വൃക്ഷതൈകൾ                 വിതരണം ചെയ്തു


നെയ്യാറ്റിൻകര: പരിസ്ഥിതി ദിനത്തിൽ കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര ഡിപ്പോയിലെ വിനോദയാത്രികർക്ക് ഫല വൃക്ഷത്തൈകൾ കൈമാറി ബജറ്റ് ടൂറിസം സെൽ സംഘടിപ്പിച്ച  വേറിട്ട ആചരണം ശ്രദ്ധേയമായി. സുഗത സ്മൃതി വനത്തിൽ പ്രത്യേകം നട്ടുവളർത്തിയ വരിക്കപ്ലാവിൻ തൈകളാണ് വിനോദ യാത്രികർക്ക് സമ്മാനിച്ചത്. മൺറോതുരുത്തിലേക്കും സാമ്പ്രാണിക്കൊടിയിലേക്കുമുള്ള വിനോദ യാത്രാ സംഘമാണ് ബജറ്റ് ടൂറിസം സെല്ലിന്റെ പരിസ്ഥിതി ദിനാചരണത്തിൽ പങ്കെടുത്തത്. കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര  ഡിപ്പോ പരിസരത്തും വിനോദ യാത്രികർ സുഗത പ്ലാവിൻ തൈകൾ നട്ടു. *. ബജറ്റ് ടൂറിസം സെൽ  പരിസ്ഥിതി ദിനാചരണ പരിപാടികളും സുഗത പ്ലാവിൻ തൈ വിതരണവും നെയ്യാറ്റിൻകര  നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.* ടൂറിസം സെൽ ചീഫ് ഓപ്പറേറ്റിംഗ് മാനേജർ സാം ജേക്കബ്ബ് ലോപ്പസ്  പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടൂറിസം സെൽ കോ- ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, എസ്.ജി.രാജേഷ്, എസ്.സുശീലൻ ,എം.എസ്.സജികുമാർ, ജി.ജിജോ, വി.ഗോപകുമാർ, സി.പി. ഷിബു കുമാർ, കുമാരി സുമ, എസ്.എൽ. പ്രശാന്ത് ,വി. അംബി തുടങ്ങിയവർ പങ്കെടുത്തു. മൺറോതുരുത്തിൽ എത്തിയ വിനോദ യാത്രാ സംഘം അഷ്ടമുടിക്കായലിന്റെ തീരത്തും സുഗത പ്ലാവിൻ തൈകൾ വച്ചു പിടിപ്പിച്ചു. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ജൂൺ  അഞ്ചു മുതൽ പതിനൊന്ന് വരെ നടത്തുന്ന എല്ലാ വിനോദയാത്രാ സംഘത്തിനും നെയ്യാറ്റിൻകരയിലെ ബജറ്റ് ടൂറിസം സെൽ ഫലവൃക്ഷത്തൈകൾ സമ്മാനിക്കും. ഈ വാരത്തിൽ നിശ്ചയിച്ചിട്ടുള്ള ടൂറിസം ഡെസ്റ്റിനേഷനുകളായ  മൂന്നാറിലും, ആലപ്പുഴയിലും, കൊച്ചിയിലും യാത്രാമധ്യേ യാത്രികർ ചേർന്ന് സുഗത പ്ലാവിൻ തൈകൾ വച്ചു പിടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.




വളരെ പുതിയ വളരെ പഴയ