സ്വദേശാഭിമാനിയെക്കുറിച്ചുള്ള കാവ്യം 'അഗ്നിസൂര്യൻ' ചർച്ച ചെയ്തു



 സ്വദേശാഭിമാനിയെക്കുറിച്ചുള്ള കാവ്യം 'അഗ്നിസൂര്യൻ' ചർച്ച ചെയ്തു






നെയ്യാറ്റിൻകര: ഭൂമിക കലാ സാഹിത്യ വേദി നെയ്യാറ്റിൻകര സുഗതസ്മൃതി തണലിടത്തിൽ
സംഘടിപ്പിച്ച
കവി സുകു മരുതത്തൂർ എഴുതിയ കാവ്യമായ സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ ജീവചരിത്രം പ്രമേയമാക്കിയ 'അഗ്നിസൂര്യൻ' എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നഗരസഭ ചെയർമാൻ.പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം കാവ്യരൂപത്തിൽ എഴുതി പ്രസിദ്ധീകരിച്ചതിന് സുകു മരുതത്തൂരിനേയും സ്വദേശാഭിമാനിയോടുള്ള ആദരവായി ചർച്ച സംഘടിപ്പിച്ച ഭൂമികയുടെ സാമൂഹിക ബോധത്തേയും ചെയർമാൻ അഭിനന്ദിച്ചു..ഗിരീഷ് കളത്തറ അധ്യക്ഷനായ സമ്മേളനത്തിൽ കവിയും അധ്യാപകനുമായ. എൻ.എസ്.സുമേഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഭൂമിക കലാ സാഹിത്യ വേദിയുടെ ലോഗോ.പി.കെ രാജ് മോഹനൻ എൻ.എസ്.സുമേഷ് കൃഷ്ണനു നൽകി പ്രകാശനം ചെയ്തു.സതീഷ് ചന്ദ്രകുമാർ പെരുമ്പഴുതൂർ സ്വാഗതം ആശംസിച്ച ചടങ്ങിൽ അനന്യ.എസ്.അശോക് അവതാരക ആയി.
പുസ്തക അവതരണം.ഗിരീഷ് കളത്തറയും
പുസ്തക ചർച്ചാ അവലോകനം മണികണ്ഠൻ മണലൂരും നിർവ്വഹിച്ചു. തുടർന്ന് അഗ്നിസൂര്യൻ പുസ്തകരചയിതാവായ ശ്രീ.സുകു മരുതത്തൂരിനെയും, മലയാറ്റൂർ അവാർഡ് ജേതാവായ എൻ.എസ്.സുമേഷ് കൃഷ്ണനേയും പരിസ്ഥിതിപ്രവർത്തകനായ. തണൽവേദി ഉണ്ണികൃഷ്ണനേയും ഭൂമിക ആദരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തണൽ വേദി ഏർപ്പെടുത്തുന്ന നൂറ്റി അമ്പത് പ്ലാവിൻ തൈ വിതരണോദ്ഘാടനം ചടങ്ങിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റർ ആദിദേവിനു പ്പാവിൻതൈ നൽകി കൊണ്ട് തണൽ വേദി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. ആശംസകളർപ്പിച്ച്.മാറനല്ലൂർ സുധി, ശാന്തകുമാരി കീഴാറൂർ, .കുമാർ സംയോഗി, അഡ്വ.തലയൽ പ്രകാശ്,
.രതീഷ് ചന്ദ്രൻ മാരായമുട്ടം, .അജയൻ അരുവിപ്പുറം, ശ്രീ.ഒഡേസ സുരേഷ്. തണൽവേദി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
മാസ്റ്റർ മഹാദേവ്.എം.എസ്, കുമാരി.അക്ഷയ.ആർ.എം, കുമാരി.അഭിരാമി അനീഷ്,. ജഗദീഷ് എന്നിവർ സുഗതകുമാരി കവിതകൾ ആലപിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ.ആമച്ചൽ ഹമീദ്,ശ്രീ.ജയേഷ് വ്ലാത്താങ്കര,ശ്രീ.ശേഖർ നെയ്യാറ്റിൻകര,ശ്രീമതി. സുരജ മുരുകൻ,Dr ചന്ദ്രു കാർത്തിക,ശ്രീ.എ.കെ.അരുവിപ്പുറം,ശ്രീ.പ്രമോദ് അയിരൂർ,ശ്രീമതി. രേഖ,ശ്രീ. പ്രജിൻ പ്രഭ
തുടങ്ങിയവർ കവിത ചൊല്ലി.
ശ്രീ.സുകു മരുതത്തൂർ മറുമൊഴിയും
ശ്രീ.അശോക് ദേവദാരു
കൃതജ്ഞതയും പ്രകാശിപ്പിച്ചു.
ദേശീയഗാനത്തോടെ പരിപാടി പൂർണ്ണമാവുകയും ചെയ്തു.









വളരെ പുതിയ വളരെ പഴയ