പച്ചപ്പ് തേടി ആനവണ്ടിയുടെ യാത്ര


             ആനവണ്ടിയാത്ര


നെയ്യാറ്റിൻകര : പച്ചപ്പ് തേടിയുള്ള ആനവണ്ടിയുടെ കുതിപ്പ് നെയ്യാറ്റിൻകരയിൽ നാൽപ്പത് യാത്രകൾ പിന്നിടുന്നു. കൂടുതൽ വ്യത്യസ്തങ്ങളായ രീതിയിലാണ് ആനവണ്ടി യാത്രകൾ . ഓരോ ട്രിപ്പിലും യാത്രക്കാർക്കായി ബസിനുള്ളിൽ നിരവധി മത്സരങ്ങളും സമ്മാനങ്ങളും, ആകർഷകങ്ങളായ സ്റ്റേ ട്രിപ്പുകൾ, ക്യാമ്പ് ഫയറുകൾ, എല്ലാ വിഭാഗം യാത്രക്കാർക്കും യോജിച്ച തരം പാക്കേജുകൾ എന്നിവ സവിശേഷതകളാണ്.  


യാത്രക്കാരുടെ അഭ്യർത്ഥന മാനിച്ച് ജൂലൈ 3 ഞായറാഴ്ച കുമരകത്തേക്കുള്ള ഹൗസ് ബോട്ടിംഗ് ട്രിപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഉച്ച ഭക്ഷണം, ബോട്ടിംഗ് ഉൾപ്പെടെ 1400 രൂപയാണ് നിരക്ക്. വാഗമൺ വഴി മൂന്നാറിലേക്കുള്ള ദൃശ്യചാരുത നിറഞ്ഞ ദ്വിദിന ട്രിപ്പ് ജൂലൈ 16, 17 തീയതികളിലാണ്. 1350 രൂപ മാത്രമാണ് യാത്രാ നിരക്ക്. കുമരകം ഹൗസ് ബോട്ടിംഗ് നടത്തിയ ശേഷം വാഗമൺ ട്രിപ്പ് ജൂലൈ 9, 10 തീയതികളിലാണ്. യാത്രാക്കൂലി, ഭക്ഷണം, സ്റ്റേ ഉൾപ്പെടെ 2950 രൂപയാണ് ഈ ട്രിപ്പിന് ബജറ്റ് റേറ്റ്. 750 രൂപ നിരക്കിൽ മൺറോതുരുത്തിലേക്കുള്ള യാത്ര ജൂൺ 26, ജൂലൈ 10 തീയതികളിൽ നടക്കും. വാഗമണിലേക്കുള്ള ഏകദിന ട്രിപ്പുകൾ 750 രൂപ നിരക്കിൽ ജൂലൈ   3,17 , 24തീയതികളിൽ ക്രമീകരിച്ചിട്ടുണ്ട്. പൊന്മുടിയിലേക്കുള്ള ഉല്ലാസയാത്രയും യാത്രക്കാരുടെ ആവശ്യാനുസരണം ഡിപ്പോയിൽ നിന്ന് ഉണ്ടായിരിക്കും. രാമായണ മാസത്തിൽ ഭക്തർക്കായി തൃപ്രയാർ ഉൾപ്പെടെയുള്ള ക്ഷേത്ര ദർശനാർത്ഥം നാലമ്പല ദർശന സ്പെഷ്യൽ ടെമ്പിൾ ട്രിപ്പുകളും നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് ഉണ്ടായിരിക്കും. ട്രിപ്പുകളെ സംബന്ധിച്ച വിശദ വിവരങ്ങൾക്കും മുൻകൂർ ബുക്കിംഗിനും 9846067232 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


വളരെ പുതിയ വളരെ പഴയ