ഹരിതം സഹകരണം 2022
നെയ്യാറ്റിൻകര: അഞ്ച് വർഷം മുമ്പ് സംസ്ഥാന സർക്കാർ തുടക്കം കുറിച്ച ഹരിത കേരളം പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുന്ന സഹകരണ വകുപ്പിൻ്റെ ഹരിതം സഹകരണം പരിപാടിയുടെ ഭാഗമായി നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾച്ചർ സൊസൈറ്റി അങ്കണത്തിൽ മാവിൻ തൈ നട്ടു. നടീൽ ഉദ്ഘാടനം സൊസൈറ്റി പ്രസിഡൻ്റ് വി എസ് സജീവ്കുമാർ നിർവഹിച്ചു. പരിപാടിയിൽ വൈസ് പ്രസിഡൻ്റ് സി ഷാജി, സെക്രട്ടറി ജി ബിജു, ഭരണ സമിതിയംഗങ്ങളായ വി എസ് പ്രേമകുമാരൻ നായർ, വി അനിൽകുമാർ, ജീവനക്കാരനായ അനന്ദു എസ് നായർ, ഹരിനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.