മരണക്കെണിയായി നെയ്യാറ്റിൻകരയിലെ മരപ്പാലം

 മരണക്കെണിയായി നെയ്യാറ്റിൻകരയിലെ മരപ്പാലം


    

        നെയ്യാറ്റിൻകര: റോഡ്  അപകടങ്ങൾക്ക് ദുഷ്കീർത്തിയുള്ള നെയ്യാറ്റിൻകര പട്ടണ പ്രദേശത്തുള്ള മരപ്പാലം അപകട ഭീഷണിയിൽ.    നെയ്യാറ്റിൻകരയിൽനിന്ന് പൂവാറിലേക്കു പോകുന്ന റോഡിലെ പാലമാണിത്. വീതികുറഞ്ഞതും കാലപ്പഴക്കമുള്ളതുമായ പാലത്തിൽ വാഹന അപകടങ്ങൾ പതിവായതോടെ ഇതിന്റെ കൈവരികൾ തകർന്നു.      വീതികൂട്ടിയ പുതിയ പാലമെന്ന ആവശ്യം നടപ്പാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

  നെയ്യാറ്റിൻകരയിൽനിന്ന് പൂവാറിലേക്ക് റോഡ് നിർമിച്ച കാലത്താണ് മരപ്പാലം നിർമിച്ചത്. മരുത്തൂർ തോടിനു കുറുകേ ആദ്യം മരത്തിൽ നിർമിച്ച പാലമാണ് ഉണ്ടായിരുന്നത്. ഇതാണ് മരപ്പാലമെന്ന പേരു വരാൻ കാരണം. പിന്നീട് മരപ്പാലം കോൺക്രീറ്റ് പാലമായി പുനർനിർമിച്ചു. എന്നാൽ ഒരു ബസ് കടന്നുപോകാനുള്ള
വീതിമാത്രമേ പാലത്തിനുള്ളൂ. ഇതുകാരണം പാലത്തിൽ അപ കടങ്ങളുണ്ടാകുന്നത് പതിവാകുകയാണ്. പാലത്തിന്റെ ഇരുവശത്തെ കൈവരികളും അപകടങ്ങളിൽ തകർന്നനിലയിലായിരുന്നു. കെ.ആൻസലൻ എം.എൽ.എ .യുടെ പരിശ്രമഫലമായി കൈവരികൾ പുനർനിർമിച്ചിരുന്നു. എന്നാൽ നിർമിച്ച് ദിവസങ്ങൾ കഴിയുന്നതിനുമുൻപേ വാഹ നാപകടത്തിൽ കൈവരി തകർന്നു. പാലം വീതികൂട്ടി പുനർനിർമിച്ചാലേ പ്രശ്നത്തിനു പരിഹാരമാകൂ. ഇക്കാര്യമാവശ്യപ്പെട്ട് നഗരസഭയുടെ വിവിധ ഭരണസമിതിയുടെ കാലത്ത് പ്ര മേയം പാസാക്കി സർക്കാരിനു നൽകിയിട്ടുണ്ട്. എന്നിട്ടും പുതിയ പാലത്തിനായി പൊതുമരാമത്തു വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.  പാലത്തിൻ്റെ ഒരു വശത്ത് 70 എംഎമ്മിൻ്റെ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. മറുവശത്ത് പോങ്ങിൽ കുടിവെള്ള പദ്ധതിയുടെ വലിയ പൈപ്പ് സ്ഥാപിക്കുന്ന ജോലി നടക്കുകയാണ്. ഇതോടൊപ്പം തകർന കൈവരി പുനർനിർമിക്കുകയും അപകടസൂചനാ ഫലകങ്ങൾ സ്ഥാപിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





വളരെ പുതിയ വളരെ പഴയ