കൃഷ്ണൻ നായർ നല്ല നടൻ

 




നെയ്യാറ്റിൻകര .മലയാളത്തിൽ ഏറ്റവും  നല്ല ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന്  നെയ്യാറ്റിൻകര  കൃഷ്ണൻനായർ നല്ല നടനുള്ള അവാർഡിന് അർഹനായി. കൊൽക്കത്തയിൽ നടന്ന ഇന്ഡേ സൗത്ത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽഅവതരിപ്പിച്ച കാൻ എന്ന ചിത്രമാണ് മലയാളത്തിലെ ഏറ്റവും നല്ല ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ ചിത്രത്തിൽ നിരവധി ദേശീയ അവാർഡ്കരസ്ഥമാക്കിയിട്ടുള്ള ചിത്രങ്ങളുടെ നിർമാതാവ് ചലചിത്ര നിർമാണത്തിലൂടെ പാപ്പരായി നിൽക്കുന്ന അവസ്ഥയിൽ ചലചിത്രമേളയിൽ പങ്കെടുക്കാനെത്തുന്നതാണ്പ്രമേയം. അവിടെ അദ്ദേഹം നേരിടുന്ന മാനസിക വെല്ലുവിളികളാണ് കൃഷ്ണൻനായർ.

     സംഭാഷണങ്ങളില്ലാതെ ഭാവചലനങ്ങളിലൂടടെ അവതരിപ്പിച്ചതാണ് . ഈ ചിത്രത്തിലെ
ആര്ദ്രതയും മുഖത്തെ ദൈന്യതയുമാണ്  കൃഷ്ണൻനായരെ ദേശീയ പുരസ്കാരത്തിന്
അർഹനാക്കിയത്. നെയ്യാറ്റിൻകര ഗവ ഹൈസ്കൂളിലെ അധ്യാപകാനായിരുന്ന കൃഷ്ണൻനായർക്ക് അഭിനയം അധ്യാപനവും ജീവിതവ‍ൃത്തിയുടെ ഭാഗമാണ്. . സമൂഹ മനസാക്ഷിയെ ഉണർത്തുന്ന വേഷങ്ങൾ അവതരിപ്പിക്കുകയാണ്
ലക്ഷ്യമെന്നും അദ്ദേഹം ദേശാഭിമാനിയേട് പറഞ്ഞു. കാൽ നൂറ്റാണ്ടായി സൂര്യാ
കൃഷ്ണമൂർത്തിയുടെ തിയേറ്ററിലെ നടനാണ്.  നൂറ്റിയൻപതോളം സീരിയലുകളിലും,
പത്തോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.




വളരെ പുതിയ വളരെ പഴയ