നാലമ്പല ദർശനത്തിന് കെ എസ് ആർ ടി സി റെഡി

 

        നാലമ്പല ദർശനം

നെയ്യാറ്റിൻകര: കർക്കിടക മാസ നാലമ്പല ദർശത്തിനായി *കെ.എസ്.ആർ.ടി.സി ഒരുക്കിയ പാക്കേജിന്റെ സംസ്ഥാനതല ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.കെ.രാജമോഹൻ നെയ്യാറ്റിൻകര ഡിപ്പോയിൽ നിർവ്വഹിച്ചു.* നെയ്യാറ്റിൻകരയിൽ നിന്ന് ഭക്തജനങ്ങളെയും കൂട്ടി ചാലക്കുടിയിൽ എത്തി പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിച്ച ശേഷമാണ് നാലമ്പല ദർശനം. തൃപ്രയാർ ശ്രീരാമ ക്ഷേത്രം , കൂടൽമാണിക്യം ഭരത ക്ഷേത്രം , തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലാണ് ദർശനം. കെ.എസ്.ആർ.ടി.സി അധികൃതർ ദേവസ്വം ബോർഡുമായി സഹകരിച്ച് ക്യൂ ഇല്ലാതെ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കിയിട്ടുണ്ട്.

    

നാലമ്പല ദർശന യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ എ.ടി. ഒ. സജിത് കുമാർ. എ. അധ്യക്ഷത വഹിച്ചു. *കെ.എസ്.ആർ.ടി.സി. ക്ലസ്റ്റർ ഓഫീസർ എസ്. മുഹമ്മദ് ബഷീർ നാലമ്പല ദർശനയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഭക്തജനങ്ങൾക്ക് നഗരസഭ ചെയർമാൻ പി.കെ.രാജ മോഹൻ നാലമ്പല ദർശനക്കിറ്റ് കൈമാറി.* ഡിപ്പോ എഞ്ചിനീയർ എസ്.ആർ. രാജേഷ്, വിശ്വഭാരതി സ്കൂൾ മാനേജിംഗ് ട്രസ്റ്റി നാരായണ റാവു, ജനറൽ സി.ഐ. സതീഷ് കുമാർ , ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ ജെ.സുരേഷ് , ബജറ്റ് ടൂറിസം സെൽ കോ - ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, എസ്.ജി.രാജേഷ്, എം.എസ്.സജികുമാർ , വി. അജയകുമാരൻ തമ്പി, വി.കെ. സജീവ്, എം.ഗോപകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജൂലൈ 23, 30, ആഗസ്റ്റ് 6 തീയതികളിലും വൈകിട്ട് 4 ന് നെയ്യാറ്റിൻകരയിൽ നിന്ന് നാലമ്പലദർശന യാത്ര ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് 9809494954എന്ന നമ്പറിൽ ബന്ധപ്പെടണം.




വളരെ പുതിയ വളരെ പഴയ