നവജാത ശിശു നിലത്തു വീണു
നെയ്യാറ്റിൻകര: നവജാത ശിശു താഴെ വീണു തലയ്ക്ക് ക്ഷതമേറ്റു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിൻ്റെ ശരീരത്തിൽ മഞ്ഞനിറം കണ്ടതിനെ തുടർന്നായിരുന്നു ലേബർ റൂമിൽ നിന്ന് കൂടുതൽ പരിശോധനയ്ക്കായി ലാബിലേക്ക് കൊണ്ടുപോയത്. ഈ നേരമായിരുന്നു അപകടം സംഭവിച്ചത്.
തലയ്ക്ക് പരിക്കേറ്റ കുട്ടിയെ എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കാഞ്ഞിരംകുളം നിവാസികളായ സുരേഷ് കുമാർ - ഷീല ദമ്പതികളുടെ ആൺകുഞ്ഞിനാണ് അപകടമുണ്ടായത്. സ്കാനിങിന് വിധേയമാക്കിയപ്പോഴാണ് തലയ്ക്ക് ഏറ്റ ക്ഷതം മനസിലായത്. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കും, ചികിൽസയ്ക്കുമായി എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. ശിശു സുഖമായിരിക്കുന്നു എന്ന് സൂപ്രണ്ട് അറിയിച്ചു.