നെയ്യാറ്റിൻകരയിൽ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

പച്ചക്കറി തൈകൾ. എം എൽ എ  കെ ആൻസലൻ   എൻ കെ അനിതയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.


     നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയും കൃഷിഭവനും                      സംയുക്തമായി സംഘടിപ്പിച്ച കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം കെ ആൻസലൻ എം എൽ എ നിർവഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ കെ അനിതകുമാരി അധ്യക്ഷയായ ഉദ്ഘാടന ചടങ്ങിൽ വാർഡ് കൗൺസിലർ കൂട്ടപ്പന മഹേഷ്, വികസന സമിതിയംഗങ്ങളായ വി എസ് സജീവ്കുമാർ, എൻ എസ് അജയൻ, കൂട്ടപ്പന രാജേഷ്, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ കെ സുനിൽ, കൃഷി ഓഫീസർ ടി സജി, കൃഷി അസിസ്റ്റൻ്റുമാരായ ആർ സുധീർ, എ ആർ വിജയദാസ് തുടങ്ങിയവർ സംസാരിച്ചു.  

 
പച്ചക്കറി തൈകൾ, വിത്തുകൾ എന്നിവ സൗജന്യമായി വിതരണം ചെയ്തു. കൂടാതെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളും ഇതിനോടൊപ്പം വിതരണം ചെയ്തു. 
                

കൃഷിഭവന്റെ സേവനം താഴെത്തട്ടിൽ ഫലപ്രദമാക്കുക, കാർഷിക വികസനത്തിലും ആസൂത്രണത്തിലും കർഷകരെ പങ്കാളികളാക്കുക, കാർഷിക പദ്ധതികൾ സംബന്ധിച്ച് കൃഷിക്കാരെ ബോധവാന്മാരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഞാറ്റുവേല ചന്ത ജനകീയമായി സംഘടിപ്പിച്ചത്.



        ഞാറ്റുവേല ഒരു ജനകീയ സംരംഭമാണെന്നും കൃഷി ഒരു  സംസ്കാരമാണെന്നും എം എൽ എ പറഞ്ഞു.






വളരെ പുതിയ വളരെ പഴയ