വികസനത്തിൻ്റെ ചൂളം വിളിയ്ക്ക് കാതോർത്ത് നെയ്യാറ്റിൻകര റെയിൽവെ സ്റ്റേഷൻ

വികസനത്തിൻ്റെ ചൂളം വിളിയ്ക്ക് കാതോർത്ത് നെയ്യാറ്റിൻകര റെയിൽവെ സ്റ്റേഷൻ


നെയ്യാറ്റിൻകര: വർഷങ്ങളായി വികസനത്തിന്റെ ചൂളം വിളിക്ക് കാതോർത്തിരിക്കുകയാണ് നെയ്യാറ്റിൻകര റെയിൽവേ സ്‌റ്റേഷൻ. വളരെ പഴക്കം ചെന്നതും തിരക്കേറിയിയതുമായ നെയ്യാറ്റിൻകര സ്റ്റേഷന്റെ സമഗ്രമായ വികസനം നാട്ടുകാരുടെ സ്വപ്നമാണ്. ഇപ്പോഴുള്ള സ്റ്റേഷന്റെ അവസ്ഥ വളരെ ശോചനീയമാണ്. സ്റ്റേഷൻ പരിസരം കാടും പടപ്പും കയറിയ അവസ്ഥയിലാണ്. ഇവിടം ഇഴ ജന്തുക്കളുടെയും തെരുവ് പട്ടികളുടേയും താവളമായി മാറിക്കഴിഞ്ഞു. ഇഴ ജന്തുക്കളുടെ ശല്യമുള്ളതിനാൽ രാത്രി സമയത്ത് സ്റ്റേഷനിൽ എത്തിച്ചേരാൻ യാത്രക്കാർ ഭയപ്പെടുന്നു. പാമ്പിനെ കണ്ട് ഭയന്ന് ഓടിയ നിരവധി സംഭവങ്ങളുമുണ്ടെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. ആവശ്യത്തിന് തെരുവ് ലൈറ്റുകൾ ഇല്ലാത്തതും യാത്രക്കാരുടെ ദുരിതം കൂട്ടുന്നു. രാത്രി കാലത്ത് സ്റ്റേഷൻ പരിസരം സാമൂഹ്യ വിരുദ്ധൻമാരും നാടോടികളും താവളമാക്കുന്നു.                                                  യാത്രക്കാർക്കുള്ള ശൗചാലയം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി.സ്ത്രീകളും കുട്ടികളുമാണ് ഇതിൽ ഏറെ ദുരിതമനുഭവിക്കുന്നത്. ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാളിതുവരെ ഒരു നടപടിയുമുണ്ടായില്ല. സ്റ്റേഷൻ പരിസരത്തുള്ള ഉണങ്ങിയ മരങ്ങൾ യാത്രക്കാർക്ക് ഭീക്ഷണിയുയർത്തുന്നു. 


         യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള ഒരു സ്ഥിരം സംവിധാനം ഇവിടെ ഇല്ല. വാഹനങ്ങൾ റോഡിന്റെ വശങ്ങളിലും സ്വകാര്യ വസ്തുക്കളിലും പാർക്ക് ചെയ്യുകയാണ് ഇവിടത്തെ പതിവ്. പാത ഇരട്ടിപ്പിക്കൽ സ്റ്റേഷന്റെ സമഗ്രമായ വികസനം കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കൽ തുടങ്ങി നിരവധിയാണ് നാട്ടുകാരുടെ ആവശ്യങ്ങൾ. വിഴിഞ്ഞം തുറമുഖത്തിൽ നിന്നും ഏറെ അകലെയല്ലാത്ത നെയ്യാറ്റിൻകരയിൽ റെയിൽവേ വികസനം  വരാതിരിക്കില്ലായെന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു.                             



വളരെ പുതിയ വളരെ പഴയ