നെയ്യാറ്റിൻകരയിൽ വാഹന അപകടങ്ങൾ പതിവാകുന്നു

    ജീവനെടുക്കുന്ന നെയ്യാറ്റിൻകര             പട്ടണത്തിലെ ഗതാഗതക്കുരുക്ക്



നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പട്ടണത്തിൽ വാഹന അപകടങ്ങൾ നിത്യസംഭവങ്ങളായി മാറിയ സാഹചര്യത്തിൽ നെയ്യാറ്റിൻകര നഗരസഭ അടിയന്തര യോഗം വിളിച്ചു ചേർത്തു. ടി.ബി. ജംഗ്ഷൻ മുതൽ ഗ്രാമം ജംഗ്ഷൻ വരെ അടുത്തകാലത്തായി നിരവധി വാഹന അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ നാഷണൽ ഹൈവേ, ആർ.ടി ഓഫീസ്, പോലീസ് എന്നീ വിഭാഗങ്ങളുടെ അടിയന്തിര യോഗത്തിൽ എടുത്ത തീരുമാനങ്ങൾ:



           #  ബസ് സ്റ്റാന്റിന് സമീപം റോഡരികത്തുള്ള മീൻ കച്ചവടം അവസാനിപ്പിക്കാനും ടി.ബി ജംഗ്ഷനിലെയും അമരവിള പാലത്തിനടുത്തുമുള്ള റോഡിലുമുള്ള മീൻ കച്ചവടം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതും അടിയന്തിരമായി ആയതിനുള്ള പരിഹാരം കാണുന്നതിനും നിർദ്ദേശിച്ചു.




നെയ്യാറ്റിൻകര ഹോസ്പിറ്റൽ ജംഗ്ഷൻ കാട്ടാക്കട റോഡിൽ ആശുപത്രിയുടെ മുൻ ഭാഗത്തായി റോഡിന്റെ ഇരുവശവും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനും മെഡിക്കൽ സ്റ്റോറുകൾ ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് വരുന്ന വാഹനങ്ങൾക്ക് കാട്ടാക്കട ഭാഗത്തു പോകുന്ന റോഡിന്റെ ഇടതു വശത്തുമാത്രം പാർക്കിംഗ് അനുവദിയ്ക്കാൻ തീരുമാനിച്ചു.

          രണ്ട് ആംബുലൻസുകൾ ആശുപത്രി ജംഗ്ഷനിൽ പാർക്കു
ചെയ്യുന്നതിനും മറ്റ് ആംബുലൻസുകൾ റെയിൽവേ സ്റ്റേഷൻ പാലത്തിന് വലത്തോട്ട് മരയ്ക്കാമുട്ടം റോഡിൽ പാർക്ക് ചെയ്യേണ്ടതുമാണ്. ബോയ്സ് സ്കൂൾ നടയിൽ പാർക്ക് ചെയ്യുന്ന ആംബുലൻസുകൾക്ക് നിയന്ത്രണവും കൊണ്ടു വരേണ്ടതാണ്. ആശുപത്രി ജംഗ്ഷനിൽ നിന്നും റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള റോഡിൽ ഗതാഗത തടസ്സം ഉള്ളതിനാൽ ടി റോഡിന്റെ ഇടത് ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അനുവദിക്കുന്നതിനും വലത് ഭാഗത്ത് നൊ പാർക്കിംഗ് ബോർഡ് വച്ച് നിയന്ത്രിക്കുന്നതിനും തീരുമാനിച്ചു.

  


  താര ഹോട്ടലിനു സമീപം സി.വി.സി. കണ്ണാശുപത്രി റോഡിലൂടെയുള്ള ഗതാഗതം എൻ എച്ച് മെയിൻ റോഡിലേയ്' ക്ക് വരുന്ന വാഹനങ്ങൾക്ക്  രാവിലെ 8 മുതൽ10 വരെയും വൈകുന്നേരം 3 മുതൽ 5 വരെയും നിയന്ത്രണവും നൊ എൻട്രി രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. ആയത് നടപ്പിലാക്കുന്നതിന് ഹൈവേ അതോറിറ്റിയെ ചുമതലപ്പെടുത്തി.

      ആലുംമൂട് ജംഗ്ഷൻ മുതൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെ റോഡിന്റെ ഇരു സൈഡിലുമുള്ള വഴിയോര കച്ചവടം കാരണം, സുഗമമായ വാഹന ഗതാഗതത്തിനും യാത്രക്കാർക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന്
വിലയിരുത്തി. ഇതിനുള്ള ശാശ്വത പരിഹാരം കാണുന്നതിന് തീരുമാനിച്ചു.ഈ ഭാഗത്തുള്ള പെട്ടിക്കടകൾ മാറ്റുന്നതിനും വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന മുറയ്ക്ക് വഴിയോര കച്ചവടം നിരോധിക്കുന്നതുമാണ്.


 കൃഷ്ണൻ കോവിലിന് മുൻവശമുള്ള സ്വദേശാഭിമാനി പാർക്കിന് സമീപം നിലവിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുകൊണ്ട് ഗതാഗത തടസ്സം നേരിടുന്നതിനാൽ പൂക്കടയുടെ മുൻവശത്ത് നൊ പാർക്കിംഗ്  ബോർഡ് വയ്ക്കാനും തീരുമാനിച്ചു. ആലുംമൂട് ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് കുറെ കൂടി മുന്നോട്ട് ക്രമീകരിക്കാനും ടി.ബി. ജംഗ്ഷനിൽ തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾക്കുള്ള ബസ് സ്റ്റോപ്പ് കുറെ കൂടി മുന്നോട്ട് ക്രമീകരിക്കാനും തീരുമാനിച്ചു. നഗരത്തിലെ എല്ലാ പ്രധാന ജംഗ്ഷനിലും, പാർക്കിംഗ് ഉള്ള ഭാഗത്തും, പാർക്കിംഗ് ഇല്ലാത്തയിടങ്ങളിലും
അനുയോജ്യമായ സൈൻ ബോർഡുകൾ, നോ പാർക്കിംഗ് ബോർഡുകൾ, പാർക്കിംഗ് ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതിനും നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജ് മോഹൻ നിർദ്ദേശം നൽകി. 


News and Photographs are conceived and designed by VS Sajeevkumar and R Suresh kumar


വളരെ പുതിയ വളരെ പഴയ