നെയ്യാർ മേള ലോഗോ പ്രകാശനം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു
നെയ്യാറ്റിൻക: നെയ്യാറ്റിൻകരയുടെ പ്രാദേശിക മേളയായ നെയ്യാർ മേളയുടെ ലോഗോ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്തു. നെയ്യാറ്റിൻകര റസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ കെ ആൻസലൻ എം എൽ എ, നഗരസഭ ചെയർമാൻ പി കെ രാജ് മോഹൻ,. വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര താലൂക്ക് പ്രസിഡൻ്റ് സുരേഷ് കുമാർ, സ്വാഗത സംഘം ജനറൽ കൺവീനർ ഷാനവാസ്, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ കെ ഷിബു, ഡോ. എം എ സാദത്ത്, കൗൺസിലർമാരായ കൂട്ടപ്പന മഹേഷ്, സി പി ഐ എം ഏര്യ സെക്രട്ടറി ടി ശ്രീകുമാർ, വി കേശവൻകുട്ടി, സി പി ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ സെക്രട്ടറി വി എസ് സജീവ്കുമാർ, അഡ്വ ജയാഡാളി, സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ എസ് അജയൻ, ഡിസിസി സെക്രട്ടറി മഞ്ചവിളാകം ജയൻ,, പി പ്രദീപ്, എം രാജ് മോഹൻ, സി ഷാജി, വി അനിൽകുമാർ ആർ സുരേഷ് കുമാർ, എസ് ജോണി തുടങ്ങിയവർ പങ്കെടുത്തു. സെപ്റ്റംബർ 2 മുതൽ 18 വരെ ആറാലുംമൂട് മാർക്കറ്റ് അങ്കണത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
വിവിധ കലാപരിപാടികൾ,, വിപണനമേളകൾ, പ്രദർശനങ്ങൾ, സാംസ്കാരിക സന്ധ്യകൾ എന്നിവ മേളയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സമിതി ജനറൽ കൺവീനർ പറഞ്ഞു.