പ്രശസ്ത എഴുത്തുകാരൻ ഡോ: എസ് വി വേണുഗോപൻ നായർ (77) അന്തരിച്ചു . വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സാധാരണക്കാരന്റെ ഭാഷയിൽ കഥകളെഴുതി മഹാനായ സാഹിത്യകാരനായിരുന്നു അദ്ദേഹം. പുരാതന കൃതികളായാലും ആധുനിക സാഹിത്യ കൃതികളായാലും അവയൊക്കെ കുഞ്ഞു കൂട്ടുകാർക്കുപോലും പരിചയപ്പെടുത്തുന്ന തരത്തിൽ സംവദിക്കാൻ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ പാടവത്തിന് ഉടമയായിരുന്നു.
നെയ്യാറ്റിൻകരക്കാർക്ക് എന്നും അഭിമാനമാണ് ഈ അധ്യാപക ശ്രേഷ്ഠൻ.1945ഏപ്രിൽ18ന് നെയ്യാറ്റിൻകര താലൂക്കിലെ കാരോട് ദേശത്താണ് അദ്ദേഹം ജനിച്ചത്. മികച്ച അധ്യാപകനായ പി സദാശിവൻ തമ്പിയുടെയും ജെ വി വിശാലാക്ഷി അമ്മയുടെയും മകനാണ്. മലയാള സാഹിത്യത്തിൽ നിരവധി ബിരുദങ്ങളും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. നിരവധി കോളേജുകളിൽ അധ്യാപകനായും പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇടശ്ശേരി പുര-സ്കാരം, കേരള സാഹിത്യ അക്കാഡമി പുരസ്കാരം , അബുദാബി ശക്തി പുരസ്കാരം , പത്മരാജൻ പുരസ്കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
പ്രധാന കൃതികൾ: രേഖയില്ലാത്ത ഒരാൾ , ഭൂമിപുത്രന്റെ വഴി , വീടിന്റെ നാനാർത്ഥം , ബന്ധനസ്ഥനായ അനിരുദ്ധൻ.