ബോൺ @ നിംസ് മെഡിസിറ്റി

 ബോൺ@ നിംസ് : നിംസ് സ്പെക്ട്രത്തിൽ ഒത്തുകൂടിയപ്പോൾ 

നെയ്യാറ്റിൻകര: പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ്  നിംസ് മെഡിസിറ്റിയിൽ ജനിച്ച കുഞ്ഞുങ്ങളുടെ കൂട്ടായ്മയാണ് ബോൺ @ നിംസ് .കഴിഞ്ഞ ദിവസങ്ങളിൽ അവർ നിംസ് മെഡിസിറ്റിയിൽ ഒത്ത് കൂടിയത് വളരെയധികം ശ്രദ്ധിക്കപെട്ടിരുന്നു. ഇപ്പോൾ പ്ളസ് വൺ പ്രവേശനത്തിനായിട്ടുള്ള ഒരുക്കത്തിലാണ് ആ  കുരുന്നുകൾ .

      ഇവർക്കായി കൗമാര ആരോഗ്യ കൗൺസിലിംഗും  ക്ലാസ്സുകളും പരിശീലനങ്ങളും  നിംസ് സ്പെക്ട്രത്തിൽ സംഘടിപ്പിച്ചു. കേരള ആരോഗ്യ സർവ്വകലാശാല മുൻ വൈസ് ചാൻസലറും നിംസ് സ്പെക്ട്രം ഡയറക്ടറുമായ പ്രൊഫ. ഡോ. എം. കെ.സി നായരുടെ നേതൃത്വത്തിൽ വിദഗ്ധർ പരിശീലനങ്ങൾ നൽകി.

    ഇന്റലിജൻസ്  അസ്സസ്ന്മെന്റ്, കരിയർ ഗൈഡൻസ് എന്നിവയോടൊപ്പം പഠനം മികച്ചതാക്കാനുള്ള സ്കോളാസ്റ്റിക്   പരിശീലനങ്ങളും ഈ കുഞ്ഞുങ്ങൾക്ക്  നൽകി. പീഡിയാട്രീഷന്മാരായ ഡോ. ദീപ ബിനോദ്, ഡോ. ശൈലജ ശ്രീജിത്ത്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. വിമൽ കുമാർ, ഡവലപ്മെന്റൽ തെറാപിസ്റ്റ്  സ്വപ്ന , നഴ്സ് കൗൺസിലർ  അശ്വതി ,  ഷാരോൺ,  മൈബൈലിൻ തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.

വളരെ പുതിയ വളരെ പഴയ