റോഡിലെ കുഴികളടച്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ

 റോഡിലെ കുഴികളടച്ച് ഓട്ടോറിക്ഷാ                       തൊഴിലാളികൾ


     നെയ്യാറ്റിൻകര: നെയ്യാറ്റിൻകര അമ്മൻകോവിൽ ജംഗ്ഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ നെയ്യാറ്റിൻകര - പൂവാർ റോഡിലെ കുഴികളടച്ചു. അമ്മൻകോവിലിന് മുന്നിലും കാനറാ ബാങ്കിനു സമീപത്തുമുള്ള അപകടകരമായ കുഴികളാണ് തൊഴിലാളികൾ കോൺക്രീറ്റ് മിശ്രിതം കൊണ്ട് അടച്ചത്. ദിവസേന ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൻ്റെ ഒരു ഭാഗം ചെലവഴിച്ചാണ് കുഴികൾ മൂടിയത്. ബസ്സ്റ്റാൻൻ്റിൽ നിന്നും ബസുകൾ ഇറങ്ങി വരുന്നതും ഇടുങ്ങിയതുമായ റോഡായതിനാൽ അപകടം നിത്യസംഭവമാണെന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ പറഞ്ഞു.റോഡിലെ കുഴികൾ കൊണ്ട് ഏറെ ദുരിതമനുഭവിക്കുന്നത് ഓട്ടോറിക്ഷാ തൊഴിലാളികളാണ്.






വളരെ പുതിയ വളരെ പഴയ