സ്വാതന്ത്ര്യ സമര സേനാനികളെ അവഗണിച്ച് രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര

 സ്വാതന്ത്ര്യ സമര സേനാനികളെ അവഗണിച്ച് രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര





നെയ്യാറ്റിൻകര .  സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം
ചെയ്യാതെ അവഗണിച്ച് പോയ രാഹുൽ ഗാന്ധിയുടെ ഭാ്രത് ജോഡോ  യാത്ര നിശിത
വിമർശനത്തിനിടയാക്കി. ഞായറാഴ്ച ഗാന്ധിയൻ ജി രാമചന്ദ്രൻരുടെ ഊരൂട്ടുകാല
മാധവീ മന്ദിരത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. യാത്ര തുടങ്ങുന്ന
ഊരൂട്ടുകാലയിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ പോലുമില്ലാത്ത നിംസ്
ആശുപത്രിയിലായിരുന്നു പ്രശസ്ത ഗാന്ധിയൻ കെഇ മാമ്മൻറെയും, ഗാന്ധിയൻ പി
ഗോപിനാഥൻനായരുടെയും സ്മ‍തി മണ്ഡപം ഉദ്ഘാടനത്തിനായി ഒരുക്കിയിരുന്നത്.
കോൺഗ്രസ് നേതാൈക്കളായ ശശി തരൂർ എംപി, എംഎം ഹസൻ, കെ മുരളീധരൻ, വിഎസ്
ശിവകുമാർ, പാലോട് രവി, തുടങ്ങിയവർ രാഹുൽ സ്മൃതി മണ്ഡപം ഉദ്ഘാടനം
ചെയ്യാനെത്തുമെന്ന് കരുതി കാത്ത്നിൽക്കുകയായിരുന്നു.. സ്വാതന്ത്ര്യ സമര
സേനാനികളെയാകെ അവഗണിച്ചും അപമാനിച്ചും രാഹുൽഗാന്ധി നിംസ് ആശുപത്രിക്ക്
മുന്നിലൂടെ സമയമില്ലെന്ന് പറഞ്ഞ് പോകുകയായിരുന്നു. കാത്തിരുന്ന കോൺഗ്രസ്
നേതാക്കളും ഗോപിനാഥൻനായരുടെ എൺപത് വയസ് പിന്നിട്ട ഭാര്യ സരസ്വതിയമ്മയും,,
കെഇ മാമ്മൻറെ കുടുംബാംഗങ്ങളും നിരാശരായി മടങ്ങി. സ്മൃതി മണ്ഡപം ഉദ്ഘാടനം
ചെയ്യാൻ എല്ലാ ഒരുക്കവും ചെയ്ത് കാത്തിരുന്ന നിംസ് അധികൃതരും ഇളിഭ്യരായി.
സ്വാതന്ത്ര്യ സമരസേനാനികളെ അവഗണിച്ചുളള രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര
ഇതോടെ അപഹാസ്യമായ നിലയിലുമായി



വളരെ പുതിയ വളരെ പഴയ