അവഗണനയുടെ പര്യായമായ രാമകൃഷ്ണപിള്ളയുടെ കൂടില്ലാ വീട്

      അവഗണനയുടെ പര്യായമായ                                 കൂടില്ലാ വീട്


നെയ്യാറ്റിൻകര: നിർഭയവും സ്വതന്ത്രവുമായ പത്രപ്രവർത്തനത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ധീര പത്രാധിപരായ രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 112° വാർഷിക ദിനമാണ് സെപ്റ്റംബർ 26. അഴിമതിക്കും സ്വജനപക്ഷപാതത്തിനും അനീതിക്കും എതിരെ തൂലിക പടവാളാക്കിയ പത്രാധിപരായിരുന്നു രാമകൃഷ്ണപിള്ള.രാജ ഭരണത്തിൽ നടന്നു വന്ന അനീതികളെയും ദിവാൻ പി.രാജഗോപാലാചാരിയുടെ വഴിവിട്ട പോക്കിനേയും കടുത്ത ഭക്ഷയിൽ വിമർശിച്ചിരുന്നു. രാമകൃഷ്ണപിള്ളയുടെ
 മുഖപ്രസംഗങ്ങൾ രാജാവിനെയും ദിവാനെയും അസ്വസ്ഥരാക്കിയിരുന്നു. 1910 സെപ്റ്റംബർ 26 ന് ശ്രീമൂലം തിരുനാൾ മഹാരാജാവ് പുറപ്പെടുവിച്ച വിളംബര പ്രകാരം  അദ്ദേഹത്തിനെ തമിഴ്നാട്ടിലെ ആരുവാമൊഴിയിലേയ്ക്ക്   നാടുകടത്തുകയായിരുന്നു. മദ്രാസിലും പാലക്കാട്ടുമായി ഏതാനും വർഷം താമസിച്ചു.   ക്ഷയരോഗം ബാധിച്ച് 1916 മാർച്ച് 28 ന് അദ്ദേഹം അന്തരിച്ചു. കണ്ണൂരിലെ പയ്യാമ്പലം കടപ്പുറത്താണ് മൃതശരീരം സംസ്കരിച്ചത്.                                                     മരണശേഷം ഇത്രയും അവഗണ ഏറ്റുവാങ്ങേണ്ടി വന്ന വേറെയൊരു രക്ത സാക്ഷിയും കേരളത്തിന്റെ ചരിത്രത്തിലില്ലായെന്നുള്ളത് വസ്തുതയാണ്. കേവലം 38 വർഷത്തിനുള്ളിൽ 29 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹമെഴുതിയ കാറൽ മാർക്സ് എന്ന ജീവചരിത്ര ഗ്രന്ഥമാണ് ഇന്ത്യൻ ഭാക്ഷകളിൽ മാർക്സിനെ കുറിച്ച് രചിക്കപ്പെട്ട ആദ്യ പുസ്തകം. ഗാന്ധിജിയുടെ ജീവചരിത്രം മലയാളത്തിൽ ആദ്യം എഴുതിയതും രാമകൃഷ്ണപിള്ളയാണ്. പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട് മലയാളത്തിലെ ആദ്യ പുസ്തകമായ വ്യത്താന്തപത്രപ്രവർത്തനം എഴുതിയതും അദ്ദേഹമാണ്. മലയാള പത്ര പ്രവർത്തനത്തിന്റെ കുലപതിയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മരണ നിലനിറുത്തുവാനുള്ള ഒന്നും ഒരു ഗവൺമെന്റും  നടത്തിയിട്ടില്ലായെന്നുള്ളതാണ് ജനങ്ങളുടെ ആക്ഷേപം.                                                  നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ പഞ്ചായത്തിലെ ഇലവിൻമൂട്ടിലെ കൂടില്ലാ വീട്ടിൽ ജനിച്ച രാമകൃഷ്ണപിള്ളയെ പുതിയ തലമുറയ്ക്ക് അടുത്തറിയാനായി രാമകൃഷ്ണപിള്ളയുടെ പേരിൽ ഒരു പഠന ഗവേഷണ കേന്ദ്രം ആരംഭിക്കണമെന്നുള്ള ജനങ്ങളുടെയും മാധ്യമ പ്രവർത്തകരുടേയും ആവശ്യം നിറവേറ്റപ്പെട്ടിട്ടില്ല. സാംസ്കാരിക വകുപ്പും പുരാവസ്തു വകുപ്പും ടൂറിസം വകുപ്പും ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.   മൂന്ന് വർഷങ്ങൾക്ക് മുമ്പ് സിനിമാനടനും ഇപ്പോഴത്തെ രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി കൂടില്ലാ വീടും പത്ത് സെന്റ് ഭൂമിയും വാങ്ങി തിരുവനന്തപുരം പ്രസ്സ് ക്ലബിന് കൈമാറിയിരുന്നു. കൂടില്ലാ വീടിന്റെ പഴമ നിലനിറുത്തി അറ്റകുറ്റപണികൾ നടത്തുവാനും തീരുമാനിച്ചിരിന്നു. 2018ൽ കൂടില്ലാ വീട്ടിനു മുകളിൽ ഷീറ്റ് ഇട്ട മേൽക്കൂര പണി ചെയ്തതല്ലാതെ കാര്യമായ ഒരു അറ്റകുറ്റ പണിയും നടത്തിയിട്ടില്ല. ജീർണ്ണാവസ്ഥയിലുള്ള കൂടില്ലാ വീട് ഇപ്പോഴും ഇടിഞ്ഞു പൊളിഞ്ഞ നിലയിലാണ്‌. ഈ ചരിത്ര സ്മാരകം ഏത് സമയത്തും നിലംപൊത്താം. അദ്ദേഹമുപയോഗിച്ചിരുന്ന കട്ടിലുൾപ്പെടെയുള്ള  സാധനങ്ങൾ അലക്ഷ്യമായി വാരിയിട്ടിരിക്കുന്ന ദയനീയ കാഴ്ചയും അവിടം സന്ദർശിക്കുന്ന ആർക്കും കാണാം.                                                         രാജ്യം കണ്ട മഹാൻമാരായ മാധ്യമ പ്രവർത്തകരിൽ ഒരാളായ രാമകൃഷ്ണപിള്ളയുടെ ഏക സ്മാരകമായ കൂടില്ലാ വീടിനെ സംരക്ഷിക്കാൻ ഗവൺമെന്റ് തയ്യാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ആയതിലേയ്ക്ക് ഗവൺമെന്റ് ഈ ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാകുന്നു. നാട്ടുകാരും വിവിധ രാഷ്ടീയ പാർട്ടി നേതാക്കളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. കൂടില്ലാ വീടിന്റെ പഴമ നശിച്ചുപോകാതെ നവീകരിച്ച്              സംരക്ഷിക്കണമെന്നും അതിനെ ചരിത്ര സ്മാരകമാക്കി മാറ്റണമെന്നുള്ളതാണ് നാട്ടുകാരുടെ

വളരെ പുതിയ വളരെ പഴയ