വിശപ്പ് രഹിത ഓണാഘോഷവുമായി ട്രാൻസ്പോർട്ട് ജീവനക്കാർ.

 വിശപ്പ് രഹിത ഓണാഘോഷവുമായി ട്രാൻസ്പോർട്ട് ജീവനക്കാർ.


നെയ്യാറ്റിൻകര: ഓണത്തലേന്ന് മാത്രം രണ്ട് മാസത്തെ ശമ്പള കുടിശ്ശിക  ലഭിച്ചിട്ടും കെ.എസ്.ആർ.ടി. ജീവനക്കാർ കുലുങ്ങിയില്ല. നെയ്യാറ്റിൻകര ഡിപ്പോയിലെ ജീവനക്കാർ തിരുവോണ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ  ജീവനക്കാർക്കും, യാത്രികരായി ബസ്റ്റാന്റിൽ എത്തിച്ചേർന്നവർക്കും , തെരുവു യാചകർ ഉൾപ്പെടെ ഉള്ള നിരാലംബർക്കും വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി. വിവിധ  ജീവനക്കാരുടെ ഭവനങ്ങളിലാണ് സദ്യക്കുള്ള വിഭവങ്ങൾ ഒരുക്കിയത്. എല്ലാം ഒത്തുചേർന്നപ്പോൾ ഉഗ്രൻ ഓണ സദ്യ. "അല്ലലില്ലാത്ത ഓണം " എന്ന ശീർഷകത്തിലായിരുന്നു കെ.എസ്.ആർ.ടി.സി. ഓണം.    

    കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിലെ ഓണാഘോഷ പരിപാടികൾ എഴുത്തുകാരനും കെ.എസ്.ആർ.ടി.ഇ. എ. സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സുശീലൻ മണവാരി ഉദ്ഘാടനം ചെയ്തു. എ.ഐ. ടി.യു.സി. സംസ്ഥാന കൗൺസിൽ അംഗം എ. മണിയൻ, ബജറ്റ് ടൂറിസം സെൽ കോ - ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, സെക്യൂരിറ്റി ഓഫീസർ ശശിഭൂഷൺ, എം.ഗോപകുമാർ, ജി. ജിജോ, എൻ.എസ്. വിനോദ്, വൈ. യേശുദാസ് ,പി.വി. ഇന്ദു , ബാരിഷാ ബീവി, കെ.പി. ദീപ, എൻ.സുരേഷ് കുമാർ ,ഷീല  എന്നിവർ ഓണാശംസകൾ നേർന്നു. ജീവനക്കാരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ