നദീ ദിനത്തിൽ പുഴയൊഴുകും പാതയിലൂടെ ആനവണ്ടിയാത്ര
നെയ്യാറ്റിൻകര: അന്താരാഷ്ട്ര നദീ ദിനത്തിൽ *"പുഴയൊഴുകും പാതയിലൂടെ "* എന്ന ശീർഷകത്തിൽ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ സംഘടിപ്പിച്ച യാത്ര ശ്രദ്ധേയമായി. നദീസംരക്ഷണം എന്ന മുദ്രാവാക്യം ഉയർത്തിയാണ് നെയ്യാറ്റിൻകര ഡിപ്പോയിൽ നെയ്യാറിനു മുന്നിൽ നിന്ന് യാത്ര ആരംഭിച്ചത്. ക്ലസ്റ്റർ ഓഫീസർ എസ്. മുഹമ്മദ് ബഷീർ നദീസംരക്ഷണയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കരമനയാറിന് മുന്നിൽ നദീവന്ദനം നടത്തിയ യാത്രികർ *കല്ലടയാറിൻ തീരത്ത് നദീസംരക്ഷണ സദസ്സ്* സംഘടിപ്പിച്ചു. യാത്രക്കാർ ചേർന്ന് *മൺചെരാതുകളിൽ കൊളുത്തിയ ദീപങ്ങൾ കയ്യിലേന്തി നദീസംരക്ഷണ പ്രതിജ്ഞ ചൊല്ലി.* കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം ക്ലസ്റ്റർ കോ - ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . കുറ്റ്യാണി സുധീർ , സുമ മാത്യു, പ്രകാശ്, സ്മിത, വി. മഞ്ജു, സിന്ധു മണിലാൽ, സുനിൽകുമാർ , എസ്.എൽ. പ്രശാന്ത് എന്നിവർ സംസാരിച്ചു. കല്ലടയാറിൽ നിന്ന് പാലരുവിയിൽ എത്തിയ കെ.എസ്.ആർ.ടി.സി.യാത്രക്കാർ വിനോദ സഞ്ചാരികൾക്ക് ജല സംരക്ഷണ ബോധവൽക്കരണ ലഘുലേഖകൾ കൈമാറി. ക്യാംപയിന് സോമൻ, വനജ, കെ.പി. ദീപ, സി. പ്രിയ, ശ്യാമള, വൈ. യേശുദാസ്, വസന്ത , എം.ഗോപകുമാർ ,ശ്രീ കല തുടങ്ങിയവർ നേതൃത്വം നൽകി. ബജറ്റ് ടൂറിസം യാത്രകളുടെ ഭാഗമായി വിവിധ ദിനങ്ങളുടെ പ്രസക്തി വെളിവാക്കുന്ന രീതിയിലുള്ള ആചരണ പരിപാടികളും കെ.എസ്.ആർ.ടി.സി സംഘടിപ്പിച്ചു വരുന്നു.