*ഗാന്ധിയൻ ദർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക. കെ. ആൻസലൻ എം.എൽ.എ.*
നെയ്യാറ്റിൻകര : ഗാന്ധിയൻ ദർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് *കെ. ആൻസലൻ എം.എൽ.എ.* സൂചിപ്പിച്ചു. കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ ബസ്റ്റാന്റിൽ സംഘടിപ്പിച്ച *ഗാന്ധി ജയന്തി വാരാചരണ ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഉദ്ഘാടനം* നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിവസ്തുക്കളുടെ ഉപഭോഗവും കൈമാറ്റവും തടയാൻ ബസ്സ്റ്റാന്റിൽ കർശനമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്ന് എം.എൽ.എ. പറഞ്ഞു. മയക്കുമരുന്നുകളുടെ തടവറയിൽ കുടുങ്ങിയ യുവതലമുറയുടെ മോചനത്തിന് ഗാന്ധിയൻ ദർശനങ്ങൾ പ്രചോദനമാവുമെന്ന് കെ. ആൻസലൻ അഭിപ്രായപ്പെട്ടു. കെ.എസ്.ആർ.ടി.സി. ക്ലസ്റ്റർ ഓഫീസർ എസ്. മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ *സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പുരസ്കാര ജേതാവ് ഡോ.സുമൻജിത് മിഷ ലഹരി വിരുദ്ധ പ്രതിജ്ഞ* ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ഐ. സതീഷ് കുമാർ , ബജറ്റ് ടൂറിസം സെൽ കോ - ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, ഡിപ്പോ എൻജിനീയർ രാജേഷ്, ഹെഡ്‌വെഹിക്കിൾ സൂപ്പർവൈസർ സുരേഷ്, സുശീലൻ മണവാരി, എം.ഗോപകുമാർ, ജി. ജിജോ, എസ്.ജി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.