അംഗീകൃത സഹകരണ സ്ഥാപനങ്ങൾക്ക് ഏകീകൃത ബോർഡ് നിർബന്ധം

 

 അംഗീകൃത സഹകരണ സ്ഥാപനങ്ങൾ ഏകീകൃത ബോർഡ് സ്ഥാപിക്കണം

കേരള സഹകരണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ പൊതുജനങ്ങൾക്കും സഹകാരികൾക്കും വ്യക്തമായി തിരിച്ചറിയുന്നതിനും ആധികാരികത ഉറപ്പ് വരുത്തുന്നതിനും സംഘങ്ങൾക്ക് ഏകീകൃതമായ ഒരു ബോർഡ് ഇനി മുതൽ ഉണ്ടാവും. സഹകരണ വാരാഘോഷ ഉദ്ഘാടന ചടങ്ങിൽ വച്ച് നിർദ്ദിഷ്ട ഏകീകൃത ബോർഡിന്റെ മാതൃക പ്രകാശിപ്പിച്ചു. എല്ലാ സഹകരണ സംഘങ്ങളിലും ഈ ബോർഡ് സ്ഥാപിക്കണം.

      മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ സഹകാരികളെയും, പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന  രീതിയിൽ പ്രവർത്തിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ  ഏകീകൃത ബോർഡ് എന്ന ആശയത്തിന്റെ പ്രസക്തി വലുതാണ്. നിലവിൽ സംഘങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ മാറ്റി സ്ഥാപിക്കാതെതന്നെ വകുപ്പ് തയ്യാറാക്കിയ ഏകീകൃത ബോർഡ് കൂടി സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്



വളരെ പുതിയ വളരെ പഴയ