മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി നെയ്യാറ്റിൻകര ജനറൽ ആശുപത്രി

 മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി നെയ്യാറ്റിൻകര ജനറൽ ആശുപത്രി.

 നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം വലതു മുട്ടിൻ്റെ തേയ്മാനം കാരണം നടക്കാൻ പറ്റാതെ കഠിന വേദന സഹിച്ചു കഴിഞ്ഞ 64 വയസുള്ള നെയ്യാറ്റിൻകര ഇരുമ്പിൽ സ്വദേശിനിക്കാണ് മുട്ട് മാറ്റി വയ്ക്കൽ  ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ആശുപത്രി സൂപ്രണ്ട് ഡോ.സന്തോഷ്, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഓർത്തോ സർജൻ ഡോ.അനിൽകുമാർ,  ഡോ. ഷരൺ.ജി.സോമൻ (JC അനസ്തേഷ്യ), സ്റ്റാഫ് നേഴ്സ് മാരായ ബീന, രാജലക്ഷ്മി, ഷൈനി, ടെക്നീഷ്യൻമാരായ വിജിൻ, സജിൻ, KASP പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പി.ആർ.ഒ സവീൻ എന്നിവരെ അഭിനന്ദിക്കുന്നു. സ്വകാര്യ ആശുപത്രികളിൽ 2.5 ലക്ഷത്തിന് മുകളിൽ ചിലവുള്ള സർജറിയാണ്  KASP പദ്ധതിയിൽ ഉൾപ്പെടുത്തി  നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സൗജന്യമായി ചെയ്യാനായത്. സ്ഥലം ഏറ്റെടുത്ത് വികസനത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കുതിക്കാൻ ഒരുങ്ങുന്ന നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ മുന്നേറ്റത്തിൽ ഒരു നാഴികകല്ലാകുകയാണ് ഈ നേട്ടം



വളരെ പുതിയ വളരെ പഴയ