നെയ്യാറ്റിൻകരയിൽ ശിശുദിനം ആഘോഷിച്ചു

നെയ്യാറ്റിൻകരയിലെ ശിശുദിന റാലിയിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു


     
നെയ്യാറ്റിൻകര: നഗരസഭയുടെ നേതൃത്വത്തിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു. അഞ്ച് ദിവസമായി നഗര പ്രദേശത്തെ സ്കൂളുകളിലെ കുട്ടികളുടെ പങ്കാളിത്തത്തോടെ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ക്കൂളുകളിൽ നിന്നായി ശിശുദിന റാലിയിൽ രണ്ടായിരത്തി അഞ്ചൂറോളം കുട്ടികൾ പങ്കെടുത്തു. വൈകുന്നേരം റാലി    എസ് എൻ ആഡിറ്റോറിയത്തിൽ നിന്നും നഗരം ചുറ്റി നെയ്യാറ്റിൻകര ഗവ:
ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. കുട്ടികൾ അവതരിപ്പിച്ച വാദ്യമേളങ്ങൾ, പ്രഛന്ന വേഷം, കളരിപ്പയറ്റ്, ചെണ്ടമേളം, എൻ.സി.സി., എസ്.പി.സി. സ്കൗട്ട്, ഗൈഡ് കേഡറ്റുകൾ,കേരള വേഷം തുടങ്ങിയവ റാലിയ്ക്ക് മാറ്റ് കൂട്ടി.


    നെയ്യാറ്റിൻകര ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന ചടങ്ങിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത മാസ്റ്റർ ജി എസ് വിനായക് അദ്ധ്യക്ഷനായി.കെ ആൻസലൻ   ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ : എം എ  സാദത്ത് സ്വാഗതം പറഞ്ഞു .
മുൻസിപ്പൽ സെക്രട്ടറി ആർ മണികണ്ഠൻ റിപ്പോർട്ട് അവതരിപ്പിച്ചു .
നഗരസഭാ ചെയർമാൻ പി കെ രാജ മോഹനൻ ശിശുദിന സന്ദേശം നൽകി .
വൈസ് ചെയർ പേഴ്സൺ പ്രിസുരേഷ്, 
നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ കെ. കെ. ഷിബു, എൻ. കെ. അനിതകുമാരി , ജെ.ജോസ് ഫ്രാങ്ക്ളിൻ, ആർ അജിത, കൗൺസിലർമാരായ 
എം. ഷിബുരാജ് കൃഷ്ണ, മഞ്ചന്തല സുരേഷ്, സ്പോർട്സ് കമ്മിറ്റി ചെയർമാൻ ജി എൻ. ശ്രീകുമാരൻ, കൺവീനർ വി കേശവൻകുട്ടി എന്നിവർ സംസാരിച്ചു.
നഗരസഭാ സൂപ്രണ്ട് എ.ശ്രീകുമാരൻ നന്ദി പറഞ്ഞു. 

   ശിശുദിന റാലിയ്ക്ക് ഗവ: എച്ച്.എസ്. വിഭാഗത്തിൽ ഒന്നാം സമ്മാനം ഗവ: ബോയിസ് ഹയർ സെക്കൻണ്ടറി സ്കൂളിന് ലഭിച്ചു. തുടർന്ന് കലാ കായിക മത്സര വിജയികൾക്കുള്ള സമ്മാനദാനവും, അനുമോദനവും, എവർറോളിങ് ട്രോഫിയും നൽകി.
വളരെ പുതിയ വളരെ പഴയ