ബംഗാളി സിനിമകൾ ഇതിഹാസതുല്യരുടെ സ്വാധീന വലയത്തിലെന്ന് ഇന്ദ്രസിസ് ആചാര്യ

 ബംഗാളി സിനിമകൾ ഇതിഹാസതുല്യരുടെ സ്വാധീന വലയത്തിലെന്ന് ഇന്ദ്രസിസ് ആചാര്യ

   തിരുവനന്തപുരം: ബംഗാളി സിനിമകൾ ഇതിഹാസതുല്യരായ പ്രതിഭകളുടെ നിഴലിലാണെന്നും അവരുടെ സ്വാധീന വലയം മറികടക്കാൻ നവാഗതർക്ക് കഴിയുന്നില്ലെന്നും ബംഗാളി സംവിധായകൻ ഇന്ദ്രസിസ് ആചാര്യ. സത്യജിത് റേയെ പോലുള്ളവരുമായുള്ള താരതമ്യപ്പെടുത്തൽ സിനിമ സ്വപ്നം കണ്ടു നടക്കുന്നവർക്കും പുതിയ സംവിധായകർക്കും വെല്ലുവിളി ഉയർത്തുകയാണെന്നും രാജ്യാന്തര മേളയുടെ മീറ്റ് ദ ഡയറക്ടറിൽ പങ്കെടുക്കവേ ആചാര്യ പറഞ്ഞു.

       തിയേറ്റർ നിറഞ്ഞു കവിയുന്ന രാജ്യാന്തര മേളയിലെ ആവേശം ഇതര ഭാഷകളിലെ സംവിധായകർക്ക് സന്തോഷം പകരുന്നൂവെന്ന് മണിപ്പൂരി സംവിധായകൻ റോറി മെയ്‌തേയ് പറഞ്ഞു.

        മായ് ന്യുയെൻ, റോമി മെയ്‌തേയ്, മസൂദ് റഹ്മാൻ പ്രൊശൂൺ , അമിൽ ശിവ്ജി, അമൻ സച്ച്ദേവ്, ഐമർ ലബാക്കി, ഇന്ദ്രസിസ് ആചാര്യ, പ്രിയനന്ദനൻ, ബാലു കിരിയത്ത് തുടങ്ങിയവർ  പങ്കെടുത്തു. മീരാ സാഹേബ് മോഡറേറ്ററായിരുന്നു.

വളരെ പുതിയ വളരെ പഴയ