രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

  രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ്  പിടിയിൽ 



നെയ്യാറ്റിൻകര: രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.  നെയ്യാറ്റിൻകര അതിയന്നൂർ വില്ലേജിലെ വെൺപകൽ കുശവൂർക്കോണം മകയിരത്തിൽ മൊട്ട രാഖീഷ് എന്ന് വിളിക്കുന്ന രാഖീഷ് (32) ആണ് പിടിയിലായത്. അമരവിള എക്സൈസ് ചെക്ക് പോസ്റ്റിലൂടെ
കെ എസ് ആർ ടി സി ബസിൽ കഞ്ചാവ് കടത്തുമ്പോഴാണ് പ്രതിയെ അമരവിള എക്‌സൈസ് പിടികൂടിയത്.  എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്  കെ  സന്തോഷ് കുമാർ റെയ്ഡിന് നേതൃത്വം നൽകി. കഞ്ചാവ് കടത്തുന്നവരിൽ പ്രധാന കണ്ണിയാണ് രാഖീഷ് . സ്കൂൾ, കോളേജ്  വിദ്യാർത്ഥികൾക്കളെയും യുവാക്കൾക്കളെയും ലക്ഷ്യം വച്ചാണ് പ്രതി കഞ്ചാവ് വാങ്ങി വന്നത്. കേസ്സിന്റെ തുടർ നടപടികൾക്കായി തൊണ്ടി സാധനങ്ങളെയും പ്രതിയെയും  നെയ്യാറ്റിൻകര റേഞ്ച് ഓഫീസിലേക്ക് കൈമാറിയിട്ടുണ്ട്.  വാഹന പരിശോധനയിൽ സിവിൽ  എക്സൈസ് ഓഫീസർമാരായ റ്റി വിനോദ്‌, ജെ സതീഷ് കുമാർ, എസ്  നൂജു, പ്രിവന്റീവ്  ഓഫീസർ ഗ്രേഡ് ബി എൻ അജികുമാർ  അസ്സി : എക്‌സൈസ്  ഇൻസ്‌പെക്ടർ ജെ  എസ് പ്രശാന്ത്  എന്നിവർ പങ്കെടുത്തു. ക്രിസ്മസ്, ന്യൂ ഇയർ ലക്ഷ്യമാക്കിയാണ് ലഹരി വസ്തുക്കളുടെ കടത്ത് സജീവമാകുന്നതെന്ന് എക്സൈസ് ഓഫീസർ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ