ചിത്രകലയിൽ വിസ്മയം തീർത്ത് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സുമാർ

ചിത്രകലയിൽ വിസ്മയം തീർത്ത് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സുമാർ


 നെയ്യാറ്റിൻകര: ചിത്രകലയിൽ വിസ്മയം തീർത്ത് ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സുമാർ. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സുമാരായ സോഫിയ, രശ്മി   അഞ്ചു എന്നിവരാണ് ഡ്യൂട്ടി കഴിഞ്ഞുള്ള സമയത്ത് ആശുപത്രിയുടെ ചുവരുകളിൽ പൂക്കളുടെയും ചിത്രശലഭങ്ങളുടെയും ചിത്രങ്ങൾ വരച്ച് മനോഹരമാക്കുന്നത്. ചിത്രകല ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ഇവർ ഒരു വിനോദമായിട്ടാണ് ചിത്രകലയെ കാണുന്നത്. ആശുപത്രിയിലെത്തുന്ന കുട്ടികൾക്ക് ഏറെ ഇഷ്ടമാകുമെന്നാണ് കലാകാരികളുടെ ഭാക്ഷ്യം.          ഫേബ്രിക് ഇനാമലാണ് ചിത്രരചനയ്ക്ക് ഉപയോഗിക്കുന്നത്. ഇവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കുവാനും ആശുപത്രി ആർ എം ഒ ദീപ്തി ആർ മോഹൻ ഡ്യൂട്ടി സമയം കഴിഞ്ഞും ഇവരോടൊപ്പമുണ്ട്. 






വളരെ പുതിയ വളരെ പഴയ