പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് മർദ്ദനമേറ്റു: കെ എസ് ആർ ടി സി ഉദ്യോഗസ്ഥനെതിരെ കേസ്

 പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് മർദ്ദനമേറ്റു: കെ എസ് ആർ ടി സി ഉദ്യോഗസ്ഥനെതിരെ കേസ്



പൂവാർ: പെൺകുട്ടികളുമായി സംസാരിച്ചുകൊണ്ടുനിന്ന വിദ്യാർത്ഥിയെ കെ.എസ്.ആർ.ടി.സി കൺട്രോളിംങ് ഇൻസ്പക്ടർ മർദ്ദിച്ചതായി പരാതി. പൊഴിയൂർ സ്വദേശിയായ ഷാനു (17)നാണ് മർദ്ദനമേറ്റത്. തിരുപുറം ഗവ ഹയർസെക്കൻഡറിസ്‌ക്കൂളിലെ ഒന്നാംവർഷ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിയാണ്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി പൂവാർ ഡിപ്പോയിലെ ഇൻപക്ടർ സുനിൽകുമാറിനെതിരെ പൂവാർ പോലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ പൂവാർ കെ.എസ്.ആർ.ടി.സി ബസ്സ്സ്റ്റാന്റിലാണ് സംഭവം. ബസ്സ് സ്റ്റാന്റിൽ പെൺകുട്ടികളോടൊപ്പം സംസാരിച്ചു നിൽക്കുന്ന ഷാനുനുവിനോട് ഇൻസ്പക്ടർ ബസ്സിൽ പോകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല. ഇതിനിടെ ഇൻസ്പക്ടറുമായി വാക്കേറ്റമായി. തുടർന്ന് ഇൻസ്പക്ടർ ഷാനുവിനെ മർദ്ദിക്കുകയും ബലപ്രയോഗത്തിലൂടെ ബസ് സ്റ്റാൻ്റിലെ കൺട്രോളിംങ് ആഫീസറുടെ മുറിയിലേക്ക് കൊണ്ടുപോയി പൂട്ടിയിടുകയും അവിടെവച്ച് മർദ്ദിച്ച് വസ്ത്രം വലിച്ചുകീറുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തെത്തുടർന്ന് പൂവാർ പോലീസ് സ്ഥലത്തെത്തി. ബസ്റ്റാന്റിലെ യാത്രക്കാരും മറ്റ് വിദ്യാർത്ഥികളും ഷാനുവിനെ ഇൻസ്പക്ടർ മർദ്ദിച്ചതായി പോലീസിന് മൊഴിനൽകി. എന്നാൽ വിദ്യർത്ഥിയെ മർദ്ദിച്ചിട്ടില്ലെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാർ പറയുന്നത്. വിദ്യാർത്ഥികൾക്കിയിൽ യൂണിഫോം ഇല്ലാതെ കണ്ടതിനെത്തിനെത്തുടർന്ന് നിരവധിതവണ ബസ്സിൽകയറാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല. തുടർന്നാണ് സ്റ്റേഷൻമാസ്റ്ററുടെ മുറിയിൽ എത്തിച്ചെതെന്നും അവിടെനിന്ന് പോലീസിനെ വിളിക്കുന്നത് കണ്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാതിലിന്റെ കൊളുത്തിൽ കുടുങ്ങിയാണ് വസ്ത്രം കീറിയെന്നുമാണ് കെ.എസ്.ആർ.ടി. അധികൃതർ പറയുന്നത്. ഷാനുവിനെ പോലീസ് പൂവാർ ഗവ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് ശേഷം പോലീസ് മൊഴി രേഖപ്പെടുത്തി ബന്ധുക്കളോടൊപ്പം വിട്ടയച്ചൂ.

വളരെ പുതിയ വളരെ പഴയ