നെയ്യാറ്റിൻകരയുടെ ചരിത്രകാരൻ സി വി സുരേഷിന് മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ്

 നെയ്യാറ്റിൻകരയുടെ ചരിത്രകാരൻ സി വി സുരേഷിന് മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ്



 നെയ്യാറ്റിൻകര: പ്രാദേശിക ചരിത്രരചനാരംഗത്ത് ഏറെ ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയ നെയ്യാറ്റിൻകരയുടെ സാംസ്കാരിക ചരിത്രം എന്ന അമൂല്യ ഗ്രന്ഥം രചിച്ച സി വി സുരേഷിന് കേരള സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ പി എച്ച് ഡി ലഭിച്ചു. തെക്കൻ തിരുവിതാംകൂറിലെ ഭാഷയും ജീവിതവും - തിരഞ്ഞെടുത്ത നോവലുകളെ ആസ്പദമാക്കി ഒരു പഠനം എന്ന വിഷയത്തിൽ ഡോ എ എം ഉണ്ണിക്കൃഷ്ണന്‍റെ മാർഗ നിർദേശത്തിലായിരുന്നു ഗവേഷണം. അരുമാനൂർ എം.വി. ഹയർ സെക്കന്ററി സ്കൂളിൽ മലയാളം അധ്യാപകനായ ഇദ്ദേഹം ദ്യുതി ദ്വൈമാസികയുടെ ഓണററി എഡിറ്ററും ദ്യുതി അക്ഷരക്കൂട്ടായ്മയുടെ കോ - ഓഡിനേറ്ററും ആണ്. അർജുന വിഷാദം, അക്ഷരമുക്തകങ്ങൾ, എസ്‌ വിയുടെ എഴുത്തു വഴികൾ, മലയാള ഗവേഷണ മുദ്ര, ബോധേശ്വരൻ (ജീവചരിത്രം) എന്നിവയാണ് പ്രധാന കൃതികൾ. ഇപ്പോൾ ശ്രീനാരായണ സാഹിത്യം സംബന്ധിച്ച ബൃഹത്തായ പ്രോജക്ടിന്‍റെ പണിപ്പുരയിലാണ്.




വളരെ പുതിയ വളരെ പഴയ