ഫുട്ബോൾ ഇതിഹാസം പെലെ അരങ്ങൊഴിഞ്ഞു

         പെലെ വിടവാങ്ങി


     സാവോ പൗലോ: ഫുട്ബോൾ വിസ്മയം പെലെ വിടവാങ്ങി. സംസ്കാരം സാൻ്റോസിൽ ചൊവ്വാഴ്ച്ച. സാവോ പൗലോ ആശുപത്രിയിലായിരുന്നു ബ്രസീലിയിൻ താരത്തിൻ്റെ അന്ത്യം. 82 വയസായിരുന്നു പ്രായം. അർബുദ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

 

      1940 ഒക്ടോബർ 23ന് ഒരു ദരിദ്രകുടുംബത്തിലാണ് ജനനം. പതിനാറാം വയസിൽ ബ്രസീൽ ദേശീയ ടീമിൽ അംഗമായി. മൂന്ന് ലോകകപ്പ് വിജയങ്ങളിൽ നിർണ്ണായക സംഭാവ നൽകി. കഴിഞ്ഞ 7 വർഷമായി പലവിധ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. പെലെയുടെ പുസ്തകമായ ' ഞാൻ പെലെ' വായിക്കാനായി മാത്രം ലക്ഷക്കണക്കിന് നിരക്ഷരരായ ബ്രസീലുകാർ എഴുതാനും വായിക്കാനും പഠിച്ചു. ഫുട്ബോളിൻ്റെ ചന്തം കാലുകളിൽ നിന്നും കാണികളിലേയ്ക്ക് പടർത്തിയ സമാനതകളില്ലാത്ത കാൽപ്പന്തുക്കളിക്കാരനെന്നാണ് പെലെയെ ലോകം അടയാളപ്പെടുത്തുന്നത്.

വളരെ പുതിയ വളരെ പഴയ