ജി എൻ ശ്രീകുമാരൻ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി

 G N ശ്രീകുമാരൻ CPI നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി 

നെയ്യാറ്റിൻകര: സി പി ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറിയായി ജി എൻ ശ്രീകുമാരനെയും അസിൻ്റൻ്റ് സെക്രട്ടറിയായി എസ് രാഘവൻ നായരെയും തെരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി ആയിരുന്ന എ എസ് ആനന്ദകുമാർ ജില്ലാ എക്സിക്യൂട്ടീവിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ  സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, അസിസ്റ്റൻ്റ് സെക്രട്ടറി അരുൺ കെ എസ്, സംസ്ഥാന കൗൺസിലംഗം എ എസ്  ആനന്ദകുമാർ, ജില്ലാ കൗൺസിലംഗം ലതാ ഷിജു തുടങ്ങിയവർ പങ്കെടുത്തു. 

മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങൾ: 

ജി എൻ ശ്രീകുമാരൻ, എസ് രാഘവൻ നായർ, എൽ ശശികുമാർ, പി പി ഷിജു, എ മോഹൻദാസ്, വി എസ് സജീവ്കുമാർ, എൻ സജീവൻ, വി ഐ ഉണ്ണികൃഷ്ണൻ.


വളരെ പുതിയ വളരെ പഴയ