റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍ നല്‍കാന്‍ നടപടി സ്വീകരിച്ചു: മന്ത്രി ജി.ആര്‍. അനില്‍


റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍ നല്‍കാന്‍ നടപടി സ്വീകരിച്ചു: മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരം:      കേരളത്തിലെ റേഷന്‍ വ്യാപാരികൾക്ക് നല്‍കേണ്ട നവംബർ മാസത്തെ‍ കമ്മീഷന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി ഭക്ഷ്യ-പൊതു വിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനിൽ.  നാളെ മുതൽ കമ്മീഷന്‍ വിതരണം ചെയ്തു തുടങ്ങുമെന്നും ക്രിസ്തുമസ്സിന് മുമ്പുതന്നെ വിതരണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നവംബര്‍ മാസത്തെ കമ്മീഷന്‍                  നല്‍കുന്നതിന് കുറവുണ്ടായിരുന്ന ഒന്നരക്കോടി രൂപ അനുവദിക്കുന്നതിന് ധനകാര്യ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വളരെ പുതിയ വളരെ പഴയ