റോബർട്ട് ലോപ്പസിൻ്റെ പെയിൻ്റിംഗ് പ്രദർശനത്തിന് തിരക്കേറുന്നു

 


തിരുവനന്തപുരം: പ്രശസ്ത ചിത്രകാരനും പുരസ്കാര ജേതാവുമായ റോബർട്ട് ലോപ്പസിൻ്റെ പെയിൻ്റിംഗ് പ്രദർശനം ആരംഭിച്ചു.  വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകല അക്കാഡമി ഗാലറിയിൽ ആരംഭിച്ച പെയിൻ്റിംഗ് പ്രദർശനത്തിൻ്റെ ഉദ്ഘാടനം ടി പി ശ്രീനിവാസൻ നിർവഹിച്ചു.  പ്രൊഫ കാട്ടൂർ നാരായണപിള്ള അദ്ധ്യക്ഷനായി. ഉദ്ഘാടന ചടങ്ങിൽ ഡോ വി രാജകൃഷ്ണൻ, ഡോ രാമൻകുട്ടി, എം രാജീവ് കുമാർ, കാരയ്ക്കാമണ്ഡപം വിജയകുമാർ, ഗായത്രി ആർട്ടിസ്റ്റ്, വി ബി വേണു, ഡോ മേരി ജോൺ, ഫേബിയൻ പ്രിൻസ് തുടങ്ങിയവർ സംസാരിച്ചു. പെയിൻ്റിംഗ് പ്രദർശനം ഡിസംബർ 13 ന് സമാപിക്കും.





വളരെ പുതിയ വളരെ പഴയ