കേന്ദ്ര അവണനയ്ക്കെതിരെ സിപിഐ ജനകീയ സദസ് സംഘടിപ്പിച്ചു

 കേന്ദ്ര അവണനയ്ക്കെതിരെ   സിപിഐ ജനകീയ സദസ്                സംഘടിപ്പിച്ചു





നെയ്യാറ്റിൻകര: കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നടപടികളിലും കേരളത്തിനോടുള്ള അവഗണനയ്ക്കുമെതിരെ സി പി ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു.
        
         നെയ്യാറ്റിൻകര ബസ് സ്റ്റാൻൻ്റ് ജങ്ഷനിൽ സംഘടിപ്പിച്ച യോഗം പാർട്ടി മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി എസ് രാഘവൻ നായർ ഉദ്ഘാടനം ചെയ്തു.  പാർട്ടി മണ്ഡലം കമ്മിറ്റിയംഗവും നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ എൻ കെ അനിതകുമാരി അദ്ധ്യക്ഷയായി.
മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, മണ്ഡലം സെക്രട്ടറിയേറ്റംഗം വി എസ് സജീവ്കുമാർ, മണ്ഡലം കമ്മിറ്റിയംഗം എസ് എസ് ഷെറിൻ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റിയംഗങ്ങളായ വി അനിൽകുമാർ, എ മണിയൻ, ആർ ടി സനൽരാജ്, ഇ സ്റ്റാൻലി ജോസ്, എ കൃഷ്ണകുമാർ, ബ്രാഞ്ച് സെക്രട്ടറിമാരായ എസ് ജോണി, നെയ്യാറ്റിൻകര സുരേഷ്‌കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ