പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തണം-- ജോയിന്റ് കൗൺസിൽ

 പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തണം-- ജോയിന്റ് കൗൺസിൽ 






നെയ്യാറ്റിൻകര :  കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം മേന്മയോടുകൂടി മുന്നോട്ടുപോകുന്ന ഘട്ടത്തിൽ പൊതുവിദ്യാലയങ്ങളെയും അതിലെ വിദ്യാർഥികളെയും സഹായിക്കാനായി ജോയിന്റ് കൗൺസിൽ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ. പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോയിന്റ് കൗൺസിൽ ഉണർവ് വനിതാ മുന്നേറ്റ ജാഥയ്ക്ക് സ്വീകരണമായി ലഭിച്ച പഠനോപകരണങ്ങൾ സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നരുവാമൂട് എസ്.ആർ. എസ്. യു.പി സ്കൂളിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണർവ്വ് വനിതാ മുന്നേറ്റ ജാഥയ്ക്ക് സ്വീകരണമായി ലഭിച്ച ഏകദേശം 15 ലക്ഷത്തോളം രൂപ വില വരുന്ന പഠനോപകരണങ്ങളാണ് സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലായി ജോയിന്റ് കൗൺസിൽ വിതരണം ചെയ്തത്. സ്കൂൾ പ്രധാനാദ്ധ്യാപിക ശാന്തി ചന്ദ്ര പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. നെയ്യാറ്റിൻകര മേഖലാ പ്രസിഡന്റ് ടി. എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മഹേഷ് മാണിക്കം, ജോയിന്റ്  കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം. ആർ.സിന്ധു, ജോയിന്റ് കൗൺസിൽ സൗത്ത് ജില്ലാ പ്രസിഡന്റ്  വിനോദ് വി. നമ്പൂതിരി, സെക്രട്ടറി എസ്. അജയകുമാർ, വൈസ് പ്രസിഡന്റ് എസ്.ജയരാജ് എന്നിവർ പ്രസംഗിച്ചു. സൗത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ടി. ആർ. പ്രശാന്ത് സ്വാഗതവും മേഖലാ  സെക്രട്ടറി ഉദയകുമാർ  നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ