K ഭാസ്കരൻ അനുസ്മരണം

   K ഭാസ്കരൻ അനുസ്മരണം


നെയ്യാറ്റിൻകര: പാർട്ടിയ്ക്ക് സമർപ്പിതമായ ജീവിതം നയിച്ച സഖാവായിരുന്നു കെ ഭാസ്കരൻ്റെതെന്ന് പാർട്ടി ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അരുൺ കെ എസ്. ചെങ്കൽ പ്രദേശത്ത് പാർട്ടി സംഘടിപ്പിക്കാൻ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.     പഞ്ചായത്ത് മെമ്പർ അല്ലാതിരുന്ന സമയത്തു പോലും   നാട്ടുകാർ ഭാസ്കരനെ മെമ്പറെന്നാണ് വിളിച്ചിരുന്നതെന്ന് ഉദ്ഘാടകൻ അനുസ്മരിച്ചു. ഉദിയൻകുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വത്സലം അദ്ധ്യക്ഷനായി. പാർട്ടി സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ, എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റ്  ആദർശ് ക്യഷ്ണ, പാർട്ടി മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, അസിസ്റ്റൻ്റ് സെക്രട്ടറി എസ് രാഘവൻ നായർ, സെക്രട്ടറിയേറ്റംഗങ്ങളായ എൽ ശശികുമാർ, എൻ സജീവൻ, വി ഐ ഉണ്ണികൃഷ്ണൻ, വി എസ് സജീവ്കുമാർ, ചെങ്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വട്ടവിള ഷാജി, വിജയൻ എന്നിവർ അനുസ്മരിച്ചു. കെ ഭാസ്കരൻ്റെ സ്മൃതി മണ്ഡപം അരുൺ കെ എസ് ഉദ്ഘാടനം ചെയ്തു. എഎസ് ആനന്ദകുമാർ പതാക ഉയർത്തി.ജി എൻ ശ്രീകുമാരൻ പുഷ്പചക്രം സമർപ്പിച്ചു.

     



രാവിലെ നടന്ന പുഷ്പാർച്ച ചടങ്ങിൽ പാർട്ടി സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ, മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, അസിസ്റ്റൻ്റ് സെക്രട്ടറി എസ് രാഘവൻ നായർ, സെക്രട്ടറിയേറ്റംഗം എൽ ശശികുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ പി വത്സലം, വട്ടവിള ഷാജി, ചെങ്കൽ സുരേഷ് തുടങ്ങി നിരവധിപേർ പങ്കെടുത്തു.
വളരെ പുതിയ വളരെ പഴയ