പാര്‍ട്ടി ഓഫീസല്ല നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷനാണ്


നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര മിനിസിവില്‍ സ്റ്റേഷന് മുന്നിലെത്തുന്നവര്‍ക്ക് ആദ്യ നോട്ടത്തില്‍ തോന്നുന്നത് ഇതൊരു പാര്‍ട്ടി ഓഫീസാണോ എന്നാണ്. കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും നിറഞ്ഞായിരിക്കും എപ്പോഴും സിവില്‍ സ്റ്റേഷനെ കാണുവാന്‍ സാധിക്കുക. ഉദ്യോഗസ്ഥരുടെ സംഘടനകളുടെ പരിപാടികളും  സമ്മേളനങ്ങളുടെയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിറഞ്ഞതാതായിരിക്കും എപ്പോഴും. പാര്‍ട്ടി ഓഫീസിനെക്കാള്‍ വലിയ ഗതികേടാണെന്ന്  പറയാത്തവര്‍ ചുരുക്കം.ഫ്‌ളക്‌സുകളും ബാനറുകളും കൊടിമരങ്ങളും നിറഞ്ഞ് നില്‍ക്കുന്നതാണിവിടം. ഇത്രയെറെ കൊടിമരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതും നെയ്യാറ്റിന്‍കരയിലെ സിവില്‍ സ്റ്റേഷനിലാണ്.

       നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നെങ്കിലും അവയുടെ ബോര്‍ഡുകള്‍ പലതും പ്രദര്‍ശിപ്പിക്കാത്ത ജീവനക്കരാണ് ഫ്‌ളക്‌സുകളും പോസ്റ്ററുകളും കൊണ്ട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരവും കെട്ടിടവും നിറയുന്നത്.  മുപ്പതോളം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷനാണ് ഈ ദുരവസ്ഥ. മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ മുന്‍വശത്തെ അഴികളിലും തൂണുകളിലുമായി ഇവ സ്ഥാനം പിടിച്ചതോടെ ഓഫീസുകള്‍ പോലും കാണാനാകാത്ത അവസ്ഥയാണ്. വിവിധ രാഷ്ട്രീയ കക്ഷികളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുടെ പ്രതിഷേധക്കുറിപ്പുകള്‍ മുതല്‍ അനുമോദനപത്രികകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പോരത്തതിന് വിവിധ ഓഫീസുകളുടെ ചുവരുകളില്‍ പോസ്റ്ററുകള്‍ നിറയുന്നത്.

    ദിനംപ്രതി നൂറുകണക്കിനു ഗുണഭോക്താക്കള്‍ സിവില്‍ സ്റ്റേഷനില്‍ വ്യത്യസ്ത ആവശ്യങ്ങളുമായി വന്നു പോകുന്നു. 1995ല്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. മൂന്നു ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ഓഫീസുകളുടെ പേരു വിവര പട്ടിക പോലും കൃത്യമായ തരത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തൊരിടത്തും പ്രദര്‍ശിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന ഗുണഭോക്താക്കള്‍ക്ക് ഓഫീസുകള്‍ തിരക്കി അലയേണ്ടിവരുന്നു. ഫ്‌ളക്‌സുകളും ബാനറുകളും കൊണ്ട് സിവില്‍ സ്റ്റേഷന്‍ നിറഞ്ഞതോടെ ഓഫീസുകള്‍ കണ്ടുപിടിക്കുന്ന ബുദ്ധിമുട്ട് ഇരട്ടിയായി. പ്രോഗ്രാം കഴിയുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍പോലും പലരും നീക്കം ചെയ്യാറുമില്ല.പരസ്യങ്ങള്‍ നീക്കുന്നതിന് ഒരു ഓഫീസുകളും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമുയരുന്നു. ഓഫീസിലെ ജീവനക്കാര്‍ക്ക് ഓഫീസ് ഡ്യൂട്ടിയെക്കാള്‍ താല്‍പര്യമാണ് സ്വന്തം രാഷ്ട്രിയ കക്ഷികളുടെ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനെന്നും ഇവിടെയെക്കുന്ന ഗുണഭോക്താക്കള്‍ പറയുന്നത്. മിനിസിവില്‍ സ്റ്റേഷന് മുന്നിലെ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്ത് ഗുണഭോക്താക്കള്‍ക്ക് ഉപകാര പ്രദമാകുന്ന തരത്തില്‍ ഓഫീസികളുടെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.

വളരെ പുതിയ വളരെ പഴയ