ഫാസിസ്റ്റ് പ്രവണതകൾ കലാലയങ്ങളെ തകർക്കും: പി കബീർ

 ഫാസിസ്റ്റ് പ്രവണതകൾ കലാലയങ്ങളെ തകർക്കും: പി കബീർ

നെയ്യാറ്റിൻകര: എ ഐ എസ് എഫ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയെ വർഗീയ വൽക്കരിക്കുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ്. പുത്തൻ  ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കുവാനും മൂലധനശക്തികൾക്ക് തീറെഴുതിക്കൊടുക്കുവാനുമാണ് ശ്രമിക്കുന്നത്. കലാലയങ്ങളിലെ ഫാസിസ്റ്റ് പ്രവണതകൾ ഏത് വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ഭാഗത്തു നിന്നുണ്ടായാലും തിരുത്തപ്പെടേണ്ടതാണെന്നും ഉദ്ഘാടകൻ പറഞ്ഞു.            




       സമ്മേളനത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, അസിസ്റ്റൻ്റ് സെക്രട്ടറിമാരായ പള്ളിച്ചൽ വിജയൻ, അരുൺ കെ എസ്, പാർട്ടി സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ, എ ഐ എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ രാജ്, ജോയിൻ്റ് സെക്രട്ടറി ബിബിൻ എബ്രഹാം, സംസ്ഥാന വൈസ് പ്രസിഡൻ്റ് കണ്ണൻ എസ് ലാൽ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ആർ എസ് ജയൻ, പ്രസിഡൻ്റ് ആദർശ് കൃഷ്ണ, പാർട്ടി മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, എസ് രാഘവൻ നായർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് പി എസ് ആൻ്റസ് പതാക ഉയർത്തി. ജില്ലാ സെക്രട്ടറി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു. പി എസ് ആൻ്റസ്, ഗീത, ആഷിക് ബി സജീവ് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.
      

 ഭാരവാഹികൾ: പി എസ് ആൻ്റസ് (പ്രസിഡൻ്റ്), സിദ്ദിഖ്, ജസ്ന, അബ്ദുള്ളക്കുട്ടി, അനുരാഗ് (വൈസ് പ്രസിഡൻ്റുമാർ), ശരൺ ശശാങ്കൻ (സെക്രട്ടറി), അൽഅമീൻ എൻ ഖാൻ, ആഷിക് ബി സജീവ്, അമ ജോഷ്, അരുൺ മോഹൻ (ജോയിൻ്റ് സെക്രട്ടറിമാർ), പ്രഥ്വിരാജ്, അഭിജിത്ത്, കെ എൻ അഖിൽ ( എക്സിക്യൂട്ടീവംഗങ്ങൾ). 29 അംഗ ജില്ലാ കമ്മിറ്റിയും രൂപീകരിച്ചു.

വളരെ പുതിയ വളരെ പഴയ