CPI പ്രതിഷേധം ഫെബ്രുവരി 13ന്

 CPI പ്രതിഷേധം ഫെബ്രുവരി 13ന്

ന്യൂഡൽഹി: അദാനി ഗ്രൂപ്പിൻ്റെ വഴിവിട്ട പ്രവർത്തനങ്ങൾ സംയുക്ത പാർലമെൻ്ററി സമിതി അന്വേഷിക്കണമെന്നും കേന്ദ്ര ബജറ്റിലെ ജന വിരുദ്ധ തീരുമാനങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 13ന് സി പി ഐ യുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. വിവിധ കേന്ദ്രങ്ങൾക്കൊപ്പം എൽ ഐ സി, എസ് ബി ഐ എന്നിവയ്ക്ക് മുന്നിലും പ്രകടനങ്ങളും ധർണ്ണകളും സംഘടിപ്പിക്കും. 

       അദാനിയും കേന്ദ്ര സർക്കാരും പുലർത്തി വരുന്ന അവിശുദ്ധ കൂട്ട് കെട്ട് തുറന്ന് കാട്ടുകയും സാധാരണക്കാരൻ്റെ പോക്കറ്റടിക്കുന്ന കേന്ദ്ര ബജറ്റിനെതിരായ പ്രതിഷേധം രേഖപ്പെടുത്തുകയുമാണ് ക്യാമ്പയിൻ ഉദ്ദേശിക്കുന്നതെന്ന് പാർട്ടി കേന്ദ്ര സെക്രട്ടറിയേറ്റ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ